യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അന്വേഷണം ലഹരി മരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച്
കലവൂര്‍: എ.എന്‍ കോളനിയില്‍ പാതിരാത്രിയില്‍ ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രതിയുടേയും കൊല്ലപ്പെട്ടയാളുടേയും ബന്ധങ്ങളിലേക്ക്.
കൊലപാതകവുമായി ബന്ധപ്പെട്ടു അന്വേഷണം കലവൂരിലെ ലഹരി മരുന്നു സംഘങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതായാണ് സൂചന.
പ്രതി കൊലക്കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച കാരണം പൊലിസിനു ഇനിയും വ്യക്തമാകാത്ത സാഹചര്യത്തിലാണ് അന്വേഷണം ഇരുകൂട്ടരുടേയും സുഹൃത്ത് ബന്ധങ്ങളിലേക്കും ലഹരി മരുന്നു സംഘങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
ഇരുവരുടേയും മൊബൈല്‍ ഫോണിലെ കോളുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരേയും മൊബൈല്‍ ഫോണ്പൊലിസിനു ലഭിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നു അന്വേഷണ ചുമതലയുള്ള മാരാരിക്കുളെ സി.ഐ നവാസ് പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി എ.സുജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
എന്നാല്‍ കൊലപാതകത്തിലേക്കു നയിച്ച കാരണം പ്രതി ഇപ്പോഴും ഒളിപ്പിക്കുന്നതായി പൊലിസ് പറഞ്ഞു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോര്‍ത്തുശേരി ഗോപാലന് പറമ്പില്‍ എം.സുജിത്താണ്(25)
വെള്ളിയാഴ്ച്ച പുലര്‍ച്ചെ ബന്ധുകൂടിയായ എ.സുജിത്തിന്റെ വെട്ടേറ്റ് മരിച്ചത്. മണ്ണഞ്ചേരി എഎന്‍ കോളനിയില്‍ എ.സുജിത്തിന്റെ വീട്ടില്‍വച്ചായിരുന്നു കൊലപാതകം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."