HOME
DETAILS
MAL
അങ്കമാലി താലൂക്ക് ആശുപത്രിക്ക് പുതുജീവനേകാന്‍ ആദിശങ്കരയിലെ വിദ്യാര്‍ഥികള്‍
backup
March 23 2017 | 23:03 PM
കാലടി: കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി കാലടി ആദിശങ്കര എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ ശോചനീയവസ്ഥയിലായ അങ്കമാലി താലൂക്ക് ആശുപത്രി നവീകരിക്കുന്നു.
കാലപ്പഴക്കം കൊണ്ടും അറ്റകുറ്റപ്പണികളുടെ അഭാവത്താലും ഉപേക്ഷിക്കപ്പെട്ട ആശുപത്രി ഉപകരണങ്ങള്കും മറ്റും വിദ്യാര്‍ഥികള്‍ പുനര്‍ജീവന്‍ നല്‍കും.
ഇത് കൂടാതെ ആശുപത്രിയുടെ പെയിന്റിങ്ങ്, പ്ലമ്പിങ്ങ്, ഇലക്ട്രിക്കല്‍ വര്‍ക്കുകളും വിദ്യാര്‍ഥികള്‍ ചെയ്തുകൊടുക്കും. ഇന്ന് വൈകിട്ട് അഞ്ചിന് നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ശ്രീമതി ഗ്രേസി ടീച്ചര്‍ നിര്‍വ്വഹിക്കും. 26 ന് നടക്കുന്ന സമാപന സമ്മേളനം റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."