ഫലസ്തീന് പ്രസിഡന്റുമായി സഊദി കിരീടാവകാശി ടെലഫോണില്‍ ബന്ധപ്പെട്ടു
റിയാദ്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വിശേഷം തിരക്കി സഊദി കിരീടാവകാശിയും ആഭ്യന്തര മന്ത്രയുമായ മുഹമ്മദ് ബിന്‍ സല്മാന് ബന്ധപ്പെട്ടതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോട്ട് ചെയ്തു. സര്‍ജറിക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കവെയാണ് കിരീടാവകാശി ടെലഫോണില്‍ ബന്ധപ്പെട്ടത്. ചൊവാഴ്ച്ച രാത്രി വൈകി ചേര്‍ന്ന സഊദി മന്ത്രിസഭാ യോഗത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഫലസ്തീന് പ്രസിഡന്റിന്റെ ആറീജിയ വിവരങ്ങള്‍ സഭയെ അറിയിച്ചുവെന്നും സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ശസ്ത്രക്രിയക്ക് വിധേയനായ മഹമൂദ് അബ്ബാസിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കവെയാണ് പനിയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."