കോഴിക്കോട് കോര്‍പറേഷന്‍ ബജറ്റ്: നഗരത്തില്‍ ഷീ ലോഡ്ജ്; മൃഗങ്ങള്‍ക്ക് ശ്മശാനം
കോഴിക്കോട്: 2017-18 വര്‍ഷത്തെ കോഴിക്കോട് കോര്‍പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അവതരിപ്പിച്ചു. നടപ്പിലാക്കിത്തുടങ്ങിയ വിവിധ പദ്ധതികളും പുതിയതും വിവരിക്കുന്ന 39800.395 ലക്ഷം രൂപ വരവും 38587.70 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.
ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്നും നാളെയുമായി നടക്കും. ബജറ്റില്‍ മുന്നോട്ടുവച്ചിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍:
ഓഫിസ് പ്രവര്‍ത്തനം
അഴിമതിരഹിതവും കാര്യക്ഷമവും സുതാര്യവുമായ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷനില്‍ സാധ്യമാക്കാനുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മൂന്നു സോണല്‍ ഓഫിസുകള്‍ നവീകരിക്കും. ഫയല്‍ അദാലത്തുകള്‍ നടത്തും. വസ്തു നികുതിക്ക് പുറമേ മറ്റു ഫീസുകളും ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഓഫിസുകളില്‍ ഡിജിറ്റലൈസ് ബോര്‍ഡുകള്‍, ജീവനക്കാര്‍ക്ക് ഇന്‍ സര്‍വിസ് പരിശീലനം. പഞ്ചിങ് സംവിധാനം മുഴുവന്‍ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫിസുകളിലേക്കും വ്യാപിപ്പിക്കും. ഓഫിസുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും.
വെള്ളം, വെളിച്ചം, വിനോദം
തെരുവുവിളക്കുകളെല്ലാം എല്‍.ഇ.ഡിയിലേക്ക് മാറ്റും. സൗരോര്‍ജ മേഖലയില്‍ 25 ലക്ഷം. എലത്തൂര്‍ ജെട്ടി മേഖലയില്‍ സമഗ്ര ടൂറിസ്റ്റ് പദ്ധതി രൂപ രേഖ തയാറാക്കി സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കും. കിഡ്‌സണ്‍ കോര്‍ണര്‍ നവീകരണ പദ്ധതിക്കായി ഒരു കോടി .വരക്കലില്‍ സ്ഥിരം പ്രദര്‍ശനനഗരി. കുടിവെള്ള വിതരണത്തിനായി രണ്ടുകോടി. കിണര്‍ റിചാര്‍ജിങ്ങിനായി പദ്ധതി,
നഗരത്തില്‍ ഷീ ലോഡ്ജ്
റെയില്‍വേ സ്റ്റേഷനു സമീപം കോര്‍പറേഷന്‍ സ്ഥലത്ത് ഷീ ലോഡ്ജിനായി തുടക്കത്തില്‍ 50 ലക്ഷം. മാങ്കാവിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. വെള്ളയില്‍ വാണിജ്യകേന്ദ്രവും ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സും നിര്‍മിക്കും.
കൃഷി, വ്യവസായം
25 ഹെക്ടര്‍ പ്രദേശത്ത് നെല്‍ പാട്ട കൃഷി, വിവിധ കൃഷികള്‍ക്ക് വളം സബ്‌സിഡിയില്‍. ഗ്രൂപ്പ് ഇന്‍വെസ്റ്റ്‌മെന്റ്, തൊഴില്‍ സംരംഭകര്‍ക്ക് യന്ത്രസാമഗ്രികളും മറ്റും വാങ്ങാനും മറ്റും സബ്‌സിഡി.
ആരോഗ്യം, ശുചിത്വം,
മാലിന്യം
ആരോഗ്യ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി പുതിയ പദ്ധതി, വെസ്റ്റ്ഹില്ലില്‍ വയോജന സൗഹൃദ ആരോഗ്യ കോംപ്ലക്‌സിനായി ഒരു കോടി. ചാലപ്പുറത്ത് ആയുര്‍വേദ, പാലിയേറ്റീവ്, ആരോഗ്യബോധവല്‍ക്കരണ കേന്ദ്രം.
ഞെളിയന്‍പറമ്പില്‍ ആധുനിക ജൈവമാലിന്യ പ്ലാന്റ്, പച്ചക്കറിമ ാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റിന്റെ സാധ്യത അന്വേഷിക്കും. ഹൈസ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ്. മാലിന്യ സംസ്‌കരണത്തിനായി എയ്‌റോബിക് ബില്‍ പദ്ധതി. നൈറ്റ് ക്ലീനിങ് പദ്ധതി വ്യാപിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റുകള്‍. വെസ്റ്റ്ഹില്‍ പ്ലാസ്റ്റിക് റീസൈക്കിളിങ് യൂനിറ്റ് പുനരാരംഭിക്കും. ഓടകള്‍ വൃത്തിയാക്കാന്‍ ഒരു കോടി. നഗരസഭാ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കും. നഗരത്തില്‍ ആധുനിക അറവുശാല. മൃഗങ്ങള്‍ക്കായി ശ്മശാനം. വിവിധ ശ്മശാനങ്ങള്‍ നവീകരിക്കും. മാവൂര്‍ റോഡില്‍ ഗ്യാസ് ക്രിമിറ്റേറിയം പരിഗണനയില്‍. പൊതുശൗചാലയങ്ങളുടെ നിര്‍മാണത്തിന് പതിനൊന്നര ലക്ഷം.
വിദ്യാഭ്യാസം, കായികം,
യുവജനം
മുഴുവന്‍ സ്‌കൂളുകളും ഹൈടെക്കാക്കും. 12 കളിക്കളങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. എലത്തൂരില്‍ എ.സി ഷണ്‍മുഖദാസ് മൈതാനം, ബേപ്പൂര്‍ മൈതാനം മിനിസ്റ്റേഡിയങ്ങളാക്കും. നഗരത്തില്‍ നാലു നീന്തല്‍ കുളങ്ങള്‍ നിര്‍മിക്കും. നഗരസഭാ ഹാളുകള്‍ നവീകരിക്കും. പുതിയ കമ്മ്യൂണിറ്റി ഹാളുകള്‍. മിഠായിത്തെരുവ് പൈതൃക പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക സമുച്ചയം. മുതലക്കുളം മൈതാന നവീകരണം.ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം.
വീട്, കുടുംബശ്രീ
വീട് നിര്‍മാണത്തിനായുള്ള പി.എം.എ.വൈ പദ്ധതിയില്‍ 1.75 കോടി നഗരസഭാ വിഹിതം. ലൈഫ് ഭവന പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട്. അഭയം ഭവന പദ്ധതി 375 പേര്‍ക്ക്. എലത്തൂര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റില്‍ വനിതാ സംരംഭകര്‍ക്കായി വിപണന പരിശീലന കേന്ദ്രം, എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാര കിറ്റ് നല്‍കാനായി കുടുംബശ്രീകള്‍. മൊത്തം 20 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍.
ഗതാഗതം
പശ്ചാത്തലവികസനം 28 വാര്‍ഡുകള്‍ക്ക് നാലു ലക്ഷം. 47 വാര്‍ഡുകള്‍ക്ക് അഞ്ചു ലക്ഷം. ആധുനിക സംവിധാനങ്ങളോടുകൂടിയ എസ്‌കലേറ്ററുകളുള്ള ഫൂട്ട്ഓവര്‍ബ്രിഡ്ജുകള്‍, സബ് വേകള്‍. സ്റ്റേഡിയം, പാളയം എന്നിവിടങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ മള്‍ട്ടിലവല്‍ പാര്‍ക്കിങ് കോംപ്ലക്‌സുകള്‍.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍
ബസ്സ്റ്റാന്‍ഡുകള്‍, കോര്‍പറേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിന് സമീപം വഴിയോര കച്ചവട കേന്ദ്രം, നടക്കാവില്‍ വാണിജ്യസമുച്ചയം, ബസ്സ്റ്റാന്‍ഡുകളുടെ നവീകരണം. അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."