തപാല്‍ സമരം തുടരും; പിന്മാറില്ലെന്ന് സംഘടനകള്‍
തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുന്നത് വരെ തപാല്‍ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 22ന് ദേശീയതലത്തില്‍ ആരംഭിച്ച പോസ്റ്റല്‍ പണിമുടക്ക് കാരണം പൊതുജനങ്ങള്‍ക്കുണ്ടായ അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ച് സമരം ഒത്തുതീര്‍ക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.
ഗ്രാമീണ തപാല്‍ മേഖലയില്‍ (ജി.ഡി.എസ്) ജോലിയെടുക്കുന്ന ജീവനക്കാരുടെ സേവന വേതന പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം.
പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ 5,500 തപാല്‍ ഓഫിസുകളും 35 റെയില്‍വെ മെയില്‍ സര്‍വിസ് (ആര്.എം.എസ്) ഓഫിസുകളും അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ട്സ് ഓഫിസുകളും അടഞ്ഞുകിടക്കുകയാണ്. മെയില്‍ ബാഗുകള്‍ വിവിധ ഓഫിസുകളില്‍ കെട്ടികിടക്കുകയാണ്. സ്പീഡ് പോസ്റ്റ് സെന്ററുകള്‍ പ്രവര്‍ത്തനരഹിതമാണ്. മത്സര പരീക്ഷകളുടെയും സ്കൂള്‍, കോളജ് പ്രവേശനത്തോടനുബന്ധിച്ച തപാല്‍ സേവനവും തടസപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."