വയോജന സൗഹൃദ പദ്ധതി ഉദ്ഘാടനം ചെയ്തു
ഫറോക്ക്: കടലുണ്ടിയെ വയോജന സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന സഫലമീ യാത്ര പദ്ധതിക്ക് തുടക്കം. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലന്‍ അധ്യക്ഷനായി. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും കേരളത്തിന്റെ ഗ്രാമീണ ജീവിതത്തില്‍ ഓട്ടേറെ സാമൂഹ്യ പുരോഗതിക്കും സ്ത്രീ ശാക്തീകരണത്തിനും വഴിയൊരുക്കിയെന്നു ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എം.രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായുളള പകല്‍ വീട്, അങ്കണവാടി എന്നിവയുടെ നിര്‍മാണത്തിനു സൗജന്യമായ സ്ഥലം നല്‍കിയ തൈക്കൂട്ടത്തില്‍ സരോജിനി, അതിപറമ്പത്ത് ബാലകൃഷ്ണന്‍ എന്നിവരില്‍ നിന്നും ഭൂമിയുടെ പ്രമാണങ്ങള്‍ ചടങ്ങില്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം.നിഷ, സ്ഥിരം സമിതി അധ്യക്ഷരായ സി.കെ. അജയകുമാര്‍, പിലാക്കാട്ട് ഷണ്‍മുഖന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വിജിത്ത്, എന്‍.കെ ബിച്ചിക്കോയ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.ഭാസ്‌കരന്‍ നായര്‍, ഹക്കീമ മാളിയേക്കല്‍, ഹെബീഷ് മാമ്പയില്‍ വിവിധ കക്ഷിനേതാക്കളായ എം.പുരുഷോത്തമന്‍, മുരളി മുണ്ടെങ്ങാട്ട്, സി.വി.ബാവ, സി.പി അളകേശന്‍, കരുണാകരന്‍, എ.ഡെല്‍ജിത്ത് പനക്കല്‍ ചന്ദ്രദാസന്‍ എന്നിവര്‍ സംസാരിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രദീപ് സ്വാഗതവും സി.ഡി.എസ് അധ്യക്ഷ അജിതകുമാരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."