സിവില്‍ സര്‍വിസിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്: ചെന്നിത്തല
തിരുവനന്തപുരം: സിവില്‍ സര്‍വിസിന്റെ അന്തസും മഹത്വവും ഇല്ലാതാക്കി അതിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കത്തില്‍നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിവില്‍ സര്‍വിസിനെ രാഷ്ട്രീയവല്‍ക്കരിച്ച് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം അപകടകരമാണ്. കാലാകാലങ്ങളായി യു.പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഉന്നതവിജയം നേടുന്നവരെ വിവിധ കേഡറുകളിലേക്ക് നിയമിക്കുന്ന രീതിയാണുള്ളത്. അതിനുശേഷമാണ് അവര്‍ക്കുള്ള ഫൗണ്ടേഷന് കോഴ്സുകള്‍ നടത്തുന്നത്. എന്നാല്‍, ഫൗണ്ടേഷന് കോഴ്സ് കഴിഞ്ഞതിനുശേഷം അതിലെ മികവനുസരിച്ച് കേഡര്‍ അനുവദിച്ചാല്‍ മതിയെന്ന പുതിയ നിര്‍ദേശം തങ്ങള്‍ക്കു താല്പര്യമുള്ളവരെ നിയമിക്കാനാണ്. സിവില്‍ സര്‍വിസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയെന്ന ലക്ഷ്യംവച്ചുകൊണ്ടാണ് ഈ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."