പി.എം ഹനീഫ് അനുസ്മരണം: യൂത്ത്ലീഗ് സെമിനാര്‍ നടത്തി
കോഴിക്കോട്: രാജ്യത്തിന്റെ മതേതര മനസ് ശക്തമെന്ന് കെ.എം ഷാജി എം.എല്‍.എ. മോദിയുടെ വിഭ്രാന്തികള്‍ക്ക് രാജ്യം വശംവദമാകുമെന്നത് വ്യാമോഹം മാത്രമാണ്. അതിന്റെയൊക്കെ കാലംകഴിഞ്ഞെന്ന് കര്‍ണാടകയിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി പി.എം ഹനീഫ് അനുസ്മരണത്തോടനുബന്ധിച്ച് ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
എം.എന്‍ കാരശ്ശേരി, പി.ജെ വിന്‍സെന്റ്, പി.എം സാദിഖലി, സി.കെ സുബൈര്‍, ടി.പി.വി ഖാസിം, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍കരീം, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, പി.പി അന്‍വര്‍സാദത്ത്, വി.കെ ഫൈസല്‍ബാബു, മിസ്ഹബ് കീഴരിയൂര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."