ഭവന വായ്പ: പരിധി ഉയര്‍ത്തിയിട്ടും പ്രയോജനമില്ലെന്ന് ജീവനക്കാര്‍
തൊടുപുഴ: ഭവന വായ്പാ പദ്ധതിയുടെ പരിധി ഉയര്‍ത്തിയിട്ടും പ്രയോജനമില്ലെന്ന് സഹകരണ ബാങ്ക് ജീവനക്കാര്‍. വായ്പയുടെ പരിധി അടിസ്ഥാന ശമ്പളത്തിന്റെ 50 ഇരട്ടിയോ 20 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുകയെ അടിസ്ഥാനമാക്കിയാണ്.
സഹകരണ ബാങ്ക് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കുറവും ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിരട്ടിയുമാണ്. അതിനാല്‍ ഭവന വായ്പ നിശ്ചയിക്കുന്നതിന് മൊത്ത ശമ്പളത്തിന്റെ 50 ഇരട്ടിയോ 20 ലക്ഷം രൂപയോ ഏതാണ് കുറവെങ്കില്‍ ആ തുക വായ്പയായി നിശ്ചയിക്കണം. വാണിജ്യ ബാങ്കുകള്‍, എച്ച്.ഡി.എഫ്.സി ഹൗസിങ്ങ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ മൊത്ത ശമ്പളമാണ് വായ്പ പരിധിക്ക് മാനദണ്ഡമാക്കുന്നത്.
20 ജീവനക്കാരുള്ള സംഘങ്ങളില്‍ 15 ജീവനക്കാരും ഭവനവായ്പയുള്ളവരാണ്. ഈ സാഹചര്യത്തില്‍ മൊത്ത ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വായ്പാ മാനദണ്ഡം നിശ്ചയിച്ച് പുതിയ ഉത്തരവ് ഉണ്ടാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."