HOME
DETAILS
MAL
ഏഴാം ശമ്പളക്കമ്മിഷന്‍: കേന്ദ്രജീവനക്കാര്‍ക്ക് കൈനിറച്ച്
backup
June 29 2016 | 14:06 PM
ന്യൂഡല്‍ഹി: ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. കമ്മിഷന് ശുപാര്‍ശകള്‍ ചെറിയ ഭേദഗതിയോടെയാണു മന്ത്രിസഭ അംഗീകരിച്ചത്.
ഇതു പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അലവന്‍സുള്‍പ്പെടെ 23.55 ശതമാനവും പെന്ഷന് 24 ശതമാനവും വര്‍ധിക്കും. അടിസ്ഥാനശമ്പളത്തില് നിന്ന് 14.27 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. അലവന്‍സില്‍ 63 ശതമാനത്തിന്റെ വര്‍ധന വരുത്തി.
ജനുവരി ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന നടപ്പാക്കുക. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതോടെ കേന്ദ്രസര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എം.പിമാരേക്കാള്‍ ശമ്പളമുണ്ടാകും. ഇതോടെ കേന്ദ്രസര്‍ക്കാരിന് ഓരോ വര്‍ഷവും 1.02 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."