HOME
DETAILS

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

  
Laila
November 10 2024 | 03:11 AM

KNM claims that Waqf land is a gift basis to protect those who sold the land

കൊച്ചി: മുനമ്പത്തെ കൈയേറ്റഭൂമി വഖ്ഫ് ഭൂമിയല്ല, ഫാറൂഖ് കോളജിന് ലഭിച്ച സമ്മാനമാണെന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ്റെ (കെ.എൻ.എം) പ്രസ്താവന കൈയേറ്റക്കാർ കോടതിയിൽ വാദിച്ച് പരാജയപ്പെട്ടതും ഫാറൂഖ് മാനേജ്മെൻ്റിനെ രക്ഷപ്പെടുത്താനുള്ള തന്ത്രവുമാണെന്ന ആക്ഷേപം ഉയരുന്നു.

വഖ്ഫ് ആധാരത്തിലെ 404 ഏക്കർ ഭൂമി ഏതെങ്കിലും കാരണവശാൽ കോളജ് മാനേജ്മെൻ്റിന് പ്രയോജനപ്പെടുത്താനോ പരിരക്ഷിക്കാനോ കഴിഞ്ഞില്ലെങ്കിൽ വസ്തു, വഖ്ഫ് ചെയ്തവരുടെ പിൻതലമുറക്കാർക്ക് തിരികെ നൽകണമെന്ന് ആധാരത്തിലുണ്ടെന്നും ഇത്തരത്തിൽ തിരികെ നൽകണമെന്ന് എഴുതിയതിനാൽ ഈ വസ്തു വഖ്ഫ് ആകില്ലെന്നും സമ്മാന വസ്തുവാണെന്നുമുള്ള സാങ്കേതിക ന്യായമുണ്ടെന്നാണ് കോളജ് മാനേജ്മെൻ്റിലെ ഒരു വിഭാഗവും ഇപ്പോൾ മുജാഹിദ് വിഭാഗവും ഉയർത്തുന്നത്.

യഥാർഥത്തിൽ വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യാൻ ഫാറൂഖ് കോളജ് മുതവല്ലിമാർക്ക് കഴിഞ്ഞില്ലെങ്കിൽ വഖ്ഫ് ചെയ്ത് നൽകിയവരുടെ സദുദ്ദേശ ലക്ഷ്യം നിറവേറ്റാൻ കഴിയുന്ന ബന്ധുക്കളടക്കമുള്ള മറ്റു മുതവല്ലിമാർക്ക് കൈമാറ്റം ചെയ്യണമെന്ന സൂക്ഷ്മതയോടെയുള്ള നിർദേശമാണ് ഇതിലൂടെ വഖ്ഫ് ചെയ്ത് നൽകിയവർ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

വഖ്ഫ് ഉദ്ദേശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി വിൽപ്പന നടത്താനല്ല, എന്നിരിക്കെ വഖ്ഫ് ചെയ്തവരുടെ നിഷ്കളങ്കമായ ഉദ്ദേശത്തെ പോലും അട്ടിമറിച്ചാണ് വഖ്ഫ് നിയമപ്രകാരം വിൽക്കാൻ നിയമ തടസമുള്ള ഭൂമി ഫാറൂഖ് മാനേജ്മെൻ്റ് അധികൃതർ മുനമ്പത്തുള്ളവർക്ക് വിൽപ്പന നടത്തിയതെന്നാണ് ആക്ഷേപം. 

മുനമ്പത്തുകാരുടെ പ്രശ്നങ്ങൾക്ക് കാരണക്കാരും പരിഹാരം കാണേണ്ടവരും വിൽപ്പന നടത്തിയവർ മാത്രമാണ്. അല്ലാതെ വഖ്ഫ് ബോർഡോ, അന്യാധീനപ്പെട്ട സ്വത്ത് കണ്ടെത്തിയവരോ അല്ല. ഇതിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് കെ.എൻ.എം അടക്കമുള്ള ചില സംഘടനകൾ പ്രചരിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  6 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  6 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  6 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  6 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  6 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  6 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  6 days ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  6 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  6 days ago