HOME
DETAILS

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

  
November 09, 2024 | 3:53 PM

Gulf Suprabhatam digital media launched in Pravasa soil

ദുബൈ: പ്രവാസ ലോകത്തിന്റെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി ഗൾഫ് സുപ്രഭാതത്തിന്റെ ഡിജിറ്റൽ മീഡിയക്കു സമാരംഭമായി.

WhatsApp Image 2024-11-09 at 21.14.32.jpeg

 ഗൾഫ് സുപ്രഭാതം 'ഞായർ പ്രഭാത'ത്തിന്റെ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷററുമായ നിസാർ തളങ്കരക്ക് നൽകി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ മെംബർ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര നിർവഹിക്കുന്നു 

ദുബൈ അൽ നഹ്ദയിലെ ലാവെൻഡർ ഹോട്ടലിൽ സാമൂഹിക-മത-സാംസ്കാരിക-വ്യാവസായിക-മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന പ്രൗഢ ചടങ്ങിൽ മുതിർന്ന ഇമാറാത്തി കവിയും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവനും അറബിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് മുൻ ഡയരക്ടർ ജനറലുമായ മഹ്മൂദ് നൂർ മുഹമ്മദ് അൽ മഹ്മൂദ് ലോഞ്ചിങ് നിർവഹിച്ചു. യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡണ്ട് സയ്യിദ് വി.പി പൂക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗൾഫ് സുപ്രഭാതം ജനറൽ കൺവീനർ സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ സ്വാഗതം പറഞ്ഞു. ഗൾഫ് സുപ്രഭാതം വൈസ് ചെയർമാൻ കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗൾഫ് സുപ്രഭാതം 'ഞായർ പ്രഭാത'ത്തിന്റെ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷററുമായ നിസാർ തളങ്കരക്ക് നൽകി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ മെംബർ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര നിർവഹിച്ചു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, റസിഡന്റ് എഡിറ്റർ സത്താർ പന്തലൂർ, നിസാർ തളങ്കര, ഗൾഫ് സുപ്രഭാതം റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി, വൈസ് ചെയർമാൻ അഹ്മദ് സുലൈമാൻ ഹാജി, ട്രഷറർ മജീദ് ഹാജി കുറ്റിക്കോൽ, ഹാജി ടി.എം സുലൈമാൻ, ഹുസൈൻ ദാരിമി, ഡോ. മുഹമ്മദ് കെ. മോനുട്ടി തുടങ്ങിയവർ ആശംസ നേർന്നു. സുപ്രഭാതം ഡിജിറ്റൽ മീഡിയ ചീഫ് സ്ട്രാറ്റജിസ്റ്റ് അബ്ദുൽ അസീസ് മീഡിയ അവലോകനം നടത്തി. ന്യൂസ് പ്രസന്ററും ആങ്കറുമായ സലാഹുദ്ദീൻ അവതാരകനായിരുന്നു. മഹ്മൂദ് നൂർ മുഹമ്മദ് അൽ മഹ്മൂദിന്റെ പ്രഭാഷണം ഇസ്മായിൽ മേലടി പരിഭാഷപ്പെടുത്തി. ഗൾഫ് സുപ്രഭാതം കൺവീനർ അബ്ദുൽ റസാഖ് വളാഞ്ചേരി നന്ദി പറഞ്ഞു. സുപ്രഭാതം ഓൺലൈൻ ഹെഡ് മുജീബ് ഫൈസി പൂലോട്, ഗൾഫ് സുപ്രഭാതം നാഷണൽ കോഡിനേറ്റർ സയ്യിദ് ശുഐബ് തങ്ങൾ, ഗവേണിങ് ബോഡി അംഗങ്ങളായ സയ്യിദ് സക്കീർ ഹുസ്സൈൻ തങ്ങൾ, അനസ് ഹാജി, കെ.എം കുട്ടി ഫൈസി അച്ചൂർ, അബ്ദുറഊഫ് അഹ്‌സനി, ഹബീബ് തങ്ങൾ, ഷൗക്കത്ത് മൗലവി, ഷൗക്കത്ത് ഹുദവി, ഷറഫുദ്ദീൻ ഹുദവി, അബ്ദുല്ല ചേലേരി, താഹിർ തങ്ങൾ, ടി.കെ.സി അബ്ദുൽ ഖാദർ ഹാജി, മൻസൂർ മൂപ്പൻ, ഷാഫി ഇരിങ്ങാവൂർ, കബീർ ഹുദവി, സാജിദ് പുത്തൻചിറ, അൻവർ ബ്രഹ്മകുളം തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  a day ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  a day ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  a day ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  a day ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ കൈവിലങ്ങ് വച്ചതില്‍ അന്വേഷണം; പൊലിസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Kerala
  •  a day ago
No Image

ഏകദിനം ഉപേക്ഷിച്ച് അവൻ ഇന്ത്യക്കായി ടെസ്റ്റ് കളിക്കണം: ആവശ്യവുമായി മുൻ താരം

Cricket
  •  a day ago
No Image

50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളെ അക്രമിക്കുന്നതിനിടെ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Kerala
  •  a day ago
No Image

കുടുംബവഴക്ക്: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കത്തിയുമായി സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala
  •  a day ago
No Image

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു

International
  •  a day ago