HOME
DETAILS

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

  
Laila
November 10 2024 | 03:11 AM

266 crore fine was imposed in 2739 cases of dumping

മലപ്പുറം:പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് ഈ വർഷം തദ്ദേശ സ്ഥാപനങ്ങൾ 2739 കേസുകളിലായി പിഴ ചുമത്തിയത് 2.66 കോടി. ജനുവരി മുതൽ സെപ്തംബർ 15 വരേയുള്ള കാലയളവിൽ പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ തുടങ്ങിയവയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിനാണ് 2,66,95,541രൂപ പിഴ ചുമത്തിയത്.

തള്ളിയ മാലിന്യം ഇവരെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചിട്ടുമുണ്ട്. കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് (ഭേദഗതി 2024)പ്രകാരവുമാണ് നടപടി. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചറിയുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനും ഈ വർഷം മുതലാണ് കർശന നടപടി തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ച് വരുന്നത്.

ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ തെളിവ് സഹിതം നൽകുന്ന വ്യക്തികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ പാരിതോഷികം നൽകുന്നുണ്ട്.   പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവ നടത്തുന്ന സാമൂഹികവിരുദ്ധർക്കെതിരേയാണ് നിയമങ്ങൾ കർക്കശമാക്കിയത്. 

നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ, പരമാവധി 2500 രൂപ വരേ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് മാനദണ്ഡപ്രകാരം പാരിതോഷികം നൽകുന്നുണ്ട്. പിഴ വ്യക്തികൾ ഒടുക്കിയ തിയതി മുതൽ 30 ദിവസത്തിൽ പാരിതോഷികം ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുന്നത്.

 തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിക്കാണ് കുറ്റകൃത്യം നടത്തുന്ന ആളിനേയോ, വാഹനത്തേയോ തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോ, വീഡിയോ, സ്ഥലം, സമയം ഉൾപ്പടെയുള്ള തെളിവ് സഹിതം നൽകേണ്ടത്. വിവരം നൽകുന്നവരെക്കുറിച്ച് രഹസ്യമാക്കും. നിയമലംഘനം പരാതി ലഭിച്ച് ഏഴ് ദിവസത്തിനകം തദ്ദേശ സെക്രട്ടറി അന്വഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  6 days ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  6 days ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  6 days ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  6 days ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  6 days ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  6 days ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  6 days ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  6 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  6 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  6 days ago