HOME
DETAILS

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

  
November 09, 2024 | 8:30 AM

Uttar Pradesh Vande Bharat Express Derailment Attempt

ലഖ്‌നൗ: വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരം 4:20 ഓടെയായിരുന്നു സംഭവം. ട്രെയിന്‍ വരുന്ന സമയത്ത് ഒരാള്‍ പാളത്തില്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ട്രെയിന്‍ ഈ ബൈക്കില്‍ ഇടിക്കുകയും ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. 

ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വാരണാസിയില്‍ നിന്ന് പ്രയാഗ്‌രാജ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് മുന്നിലാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഝാന്‍സി സ്റ്റേഷന് സമീപം ബന്ദ്വ താഹിര്‍പൂര്‍ റെയില്‍വേ അടിപ്പാതയിലൂടെ ചില യുവാക്കള്‍ ബൈക്കുമായി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു, തുടര്‍ന്ന് ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ യുവാക്കള്‍ ബൈക്ക് ട്രാക്കില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ബൈക്കുമായി ട്രെയിന്‍ ശക്തമായി കൂട്ടിയിടിച്ചു, ഇടിയുടെ ആഘാതത്തില്‍ ട്രെയിനിനുള്ളില്‍ വലിയ കുലുക്കം അനുഭവപ്പെടുകയും ബൈക്ക് വലിച്ചിഴയ്ക്കുന്ന ശബ്ദം കേള്‍ക്കുകയും ചെയ്‌തെന്ന് യാത്രക്കാര്‍ പറഞ്ഞു. വാരണാസിയിലെ നോര്‍ത്ത് ഈസ്റ്റ് റെയില്‍വേയുടെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു, തുടര്‍ന്ന് ഈ ട്രാക്കിലെ ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച് ആര്‍പിഎഫും ജിആര്‍പിയും അന്വേഷണം നടത്തിവരുന്നു. ബൈക്ക് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

An alarming incident occurred in Uttar Pradesh where an attempt was made to derail the Vande Bharat Express, highlighting concerns over rail safety and security.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയങ്ങൾക്ക് ലോകമാതൃക: ലോകത്തിലെ ആദ്യ 'LEED സീറോ കാർബൺ' സർട്ടിഫിക്കറ്റ് നേടി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്

uae
  •  2 days ago
No Image

ഹോസ്റ്റൽ മുറിയിൽ ബി.ബി.എ. വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ അധോലോക നേതാക്കൾ പിടിയിൽ; ഇന്ത്യയിലേക്ക് നാടുകടത്തും: സുരക്ഷാ ഏജൻസികളുടെ നീക്കം വിജയം

crime
  •  2 days ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,647 പേർ അറസ്റ്റിൽ

Saudi-arabia
  •  2 days ago
No Image

പുറംലോകം കാണാതെ രാവും പകലുമറിയാതെ...അതിഭീകരമാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിച്ച ഭൂഗര്‍ഭ ജയിലറ

International
  •  2 days ago
No Image

പൊലിസ് നിരീക്ഷണം ഫലം കണ്ടു; അജ്മാനിൽ ആറു മാസത്തിനിടെ ഡെലിവറി ബൈക്ക് അപകടങ്ങൾ പൂജ്യം

uae
  •  2 days ago
No Image

മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍

Kerala
  •  2 days ago
No Image

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; വലവിരിച്ച് റോയൽസ്

Cricket
  •  2 days ago
No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  2 days ago
No Image

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

Kerala
  •  2 days ago