HOME
DETAILS

എതിര്‍ കക്ഷികള്‍ക്ക് പരാതി ചോര്‍ത്തി നല്‍കി പൊലിസിനെതിരേ റിട്ട. എസ്.പി രംഗത്ത്

  
backup
March 24, 2017 | 11:04 PM

%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be


ആലപ്പുഴ: മാര്‍ഗ്ഗതടസം സൃഷ്ടിച്ച് വീടിന് മുന്നില്‍ അപകടകരമാംവിധം ഫ്‌ളക്‌സ് സ്ഥാപിച്ചെന്ന് കാട്ടി നല്‍കിയ പരാതി എതിര്‍കക്ഷിയ്ക്ക് പൊലിസ് ചോര്‍ത്തി നല്‍കിയതിനെത്തുടര്‍ന്ന് ഒരുസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി.
റിട്ട. എസ്.പി കെ.എന്‍ ബാല്‍ ആണ് പൊലിസിനെതിരേയും ഭീഷണി മുഴക്കിയ സംഘത്തിനെതിരേയും കളക്ടര്‍ക്ക് പരാതി നല്‍കിയത്.
ജില്ലാ ആശുപത്രിയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള തീയറ്ററിലെ സിനിമയുടെ ഫ്‌ളക്‌സ് ബോര്‍ഡ് ട്രാന്‍ഫോര്‍മറിന് മുകളില്‍ വൈദ്യുതി ലൈനോട് ചേര്‍ന്ന് ഒരു സംഘം ചെറുപ്പക്കാര്‍ സ്ഥാപിക്കുന്നത് അപകടമുണ്ടാക്കുമെന്നും നിരന്തരം വൈദ്യുതി നിലയ്ക്കുന്നത് സമീപത്തെ വീടുകളിലും തനിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കെ.എന്‍ ബാല്‍ എസ്.പിയെ വിളിച്ചറിയിക്കുകയായിരുന്നു.
എസ്.പി മീറ്റിങില്‍ ആയതിനാല്‍ എസ്.പിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അത് ട്രാഫിക്ക് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു.
എന്നാല്‍ ഇതിന് പിന്നാലെ ഫ്‌ളക്‌സ് സ്ഥാപിച്ച സംഘം വീട്ടിലെത്തി പരാതി പിന്‍വലിക്കണമെന്നും മറ്റും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഈ വിവരം വീണ്ടും എസ് പിയെ വിളിച്ചറിയിച്ചപ്പോള്‍ ആലപ്പുഴ സൗത്ത് എസ്.ഐ സ്ഥലത്തെത്തിയെങ്കിലും എതിര്‍ കക്ഷികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
പൊലിസിന്റെ സാന്നിധ്യത്തില്‍ ഫ്‌ളക്‌സ് കൂടുതല്‍ അപകടകരമാം വിധം സ്ഥാപിക്കുകയാണുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
താന്‍ നല്‍കിയ പരാതി എതിര്‍കക്ഷിയ്ക്ക് ചോര്‍ത്തിക്കൊടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസമാണ് ഫാന്‍സ് അസോസിയേഷനും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വത്തിലെ ചിലരും ചേര്‍ന്ന് ഫ്‌ളക്‌സ് സ്ഥാപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  2 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  2 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  2 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  2 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  2 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  2 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  2 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  2 days ago