ഭക്ഷ്യയോഗ്യമല്ലാത്ത പഴവര്‍ഗങ്ങള്‍ വിപണനം ചെയ്യുന്നില്ലെന്ന് വ്യാപാരികള്‍
കോഴിക്കോട്: വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങള്‍ കേരളത്തില്‍ വിപണനം നടത്തുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും കേരളാ ഫ്രൂട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. കേരളത്തില്‍ വിപണനം നടത്തിവരുന്ന പഴവര്‍ഗങ്ങളില്‍ 95 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവയും വിദേശരാജ്യങ്ങളില്‍നിന്നു ഇറക്കുമതി ചെയ്തുവരുന്നവയുമാണ്. ഇതില്‍ പക്ഷിമൃഗാദികള്‍ കടിച്ചവ വിപണനത്തിനെത്തുന്നുമില്ല.
ഇത്തരം കാര്യങ്ങളില്‍ 2003ല്‍ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിക്കും ഹെല്‍ത്ത് ഡയറക്ടര്‍ക്കും നല്‍കിയ ഉറപ്പ് ഇന്നും പാലിക്കപ്പെടുന്നുണ്ടെന്നും ആള്‍ കേരള ഫ്രൂട്ട്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി.വി ഹംസ, സി. ചന്ദ്രശേഖരന്‍ നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."