HOME
DETAILS

മലയാളി ജയിലില്‍: മോചനത്തിന് സാധ്യത തെളിയുന്നു

  
backup
May 26, 2018 | 2:51 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4


ജിദ്ദ: സഊദിയില്‍ മോഷണ കേസുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഒറ്റപ്പാലം പാലക്കോട് പനമണ്ണ തെക്കിനി മഠത്തില്‍ സൈതലവിക്ക് (48) വൈകാതെ ജയില്‍ മോചനം സാധ്യമായേക്കും. ഇദ്ദേഹം ഇപ്പോള്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലാണുള്ളതെന്നും ഒരാഴ്ചക്കകം മോചനം സാധ്യമാകുമെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും സാമൂഹ്യക്ഷേമ വിഭാഗം കോണ്‍സല്‍ മോയിന്‍ അക്തര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ജയിലിലായ ഇദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് സൈതലവിയുടെ ഭാര്യ റംല ബന്ധു മുഖാന്തിരം കോണ്‍സുലേറ്റില്‍ മാസങ്ങള്‍ക്കു മുന്‍പ് പരാതി നല്‍കിയിരുന്നു.
പല നാടുകളില്‍ ജോലി ചെയ്തിട്ടുള്ള സൈതലവി ആറു വര്‍ഷമായി ജിദ്ദയിലെ പ്രമുഖ കമ്പനിയില്‍ ബോട്ട് പാച്ചിങ് വര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിലാണ് സൈതലവി ജയിലിലായത്. കമ്പനിയിലെ വിലപിടിപ്പുള്ള ഒരു ജനറേറ്റര്‍ മോഷണം പോയെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട സൈതലവി പിന്നീട് ജയിലിലാവുകയായിരുന്നു.
കേസില്‍ തീര്‍പ്പുണ്ടായതായി പറയുന്നുണ്ടെങ്കിലും മോചനം വൈകുന്നുവെന്നാണ് കുടുംബം പറയുന്നത്.
കഴിഞ്ഞ വര്‍ഷം അന്വേഷിച്ചപ്പോഴും ഡീപോര്‍ട്ടേഷന്‍ സെന്ററിലാണെന്നും ഉടന്‍ മോചനം ഉണ്ടാകുമെന്നുമാണ് പറഞ്ഞതെങ്കിലും ഇതുവരേക്കും അതുണ്ടായില്ലെന്നാണ് ജിദ്ദയിലുള്ള സെയ്തലവിയുടെ ബന്ധു പറഞ്ഞത്.
ചികിത്സക്കും മകന്റെ പഠനം തുടരുന്നതിനും മറ്റുമായി പലരോടും കടം വാങ്ങിയ ഇനത്തില്‍ പത്തു ലക്ഷത്തോളം രൂപയുടെ കടബാധ്യത കുടുംബത്തിനുണ്ട്. മകളുടെ ഭര്‍ത്താവിന്റെ സഹായത്താലാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  8 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  8 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  8 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  8 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  8 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  8 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  8 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  8 days ago