HOME
DETAILS

കളിക്കമ്പക്കാരെ വലവീശി സി.പി.എമ്മും പോഷക ഘടകങ്ങളും

  
backup
March 25, 2017 | 9:31 PM

%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%b5%e0%b5%80%e0%b4%b6%e0%b4%bf-%e0%b4%b8


വാണിമേല്‍: കടത്തനാടിന്റെ കളിക്കമ്പം മുതലെടുത്ത് നാടുനീളെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കായിക മേളകള്‍.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സി.പി.എം  നടത്തുന്ന കായിക മത്സരങ്ങളില്‍ പ്രധാനം കടത്തനാടിന്റെ സ്വന്തം കായിക ഇനമായ വോളിബോള്‍ തന്നെയാണ്. ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങി കമ്പവലി മത്സരം വരെയും ഇക്കൂട്ടത്തിലുണ്ട്. എങ്കിലും വോളിബോളിനാണ് കാഴ്ചക്കാര്‍ കൂടുതല്‍ എന്നത് കൊണ്ട് മുഖ്യ ഇനം ഇത് തന്നെ. നാദാപുരം മേഖലയില്‍ മാത്രം ഈ സീസണില്‍ ഒരു ഡസനിലേറെ മേളകളാണ് നടന്നത്.
ഒരു മാസത്തിനിടെ രണ്ടാമത്തെ മേളയാണ് ഇപ്പോള്‍ നാദാപുരം ടൗണിനടുത്ത് നടക്കുന്നത്. വാണിമേലിലില്‍ ജനുവരി അവസാനത്തില്‍ നടന്ന ഉത്തര കേരളാ മേളയ്ക്ക് പുറമെ മറ്റൊന്നുകൂടി ഇപ്പോള്‍ നടന്നു വരുന്നു. വളയത്തും രണ്ടാമതു മേളയാണ് ഏപ്രിലില്‍ നടക്കാനിരിക്കുന്നത്. വാണിമേലിലെ മേള കഴിഞ്ഞയുടന്‍ നരിപ്പറ്റയില്‍ മറ്റൊരു ടൂര്‍ണമെന്റും നടക്കും.
കളികള്‍ പലതും ക്ലബുകളുടെയും ട്രസ്റ്റുകളുടെയും പേരിലാണെങ്കിലും പലതിന്റെയും പിറകില്‍ സി.പി.എം ആണ്. എല്ലാ വിഭാഗത്തിലുംപ്പെട്ട കായിക പ്രേമികളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി പേര് ഒഴിവാക്കുന്നത്. എന്നാല്‍ അസോസിയേഷന്‍ രജിസ്‌ട്രേഷനും മറ്റും പാര്‍ട്ടി ലെറ്റര്‍ പാഡ് തന്നെയാണ് ഉപയോഗിക്കുന്നത്. അസോസിയേഷന്റെ കണ്ണുരുട്ടലിനെ വിരട്ടുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്.
എന്നാല്‍ വടകരയില്‍ ആരംഭിക്കാനിരിക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. നാദാപുരത്തെ സംസ്ഥാന വടംവലി മത്സരവും സംഘടിപ്പിച്ചിരിക്കുന്നത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയാണ്.
കളിയുടെ പേരുംപറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ സ്‌പോണ്‍സര്‍ഷിപ്പിനായി  കയറിയിറങ്ങുമ്പോള്‍ കുഴങ്ങുന്നത് കച്ചവടക്കാരാണ്. നോട്ടുനിരോധനമൊക്കെ തരണം ചെയ്ത് നിവര്‍ന്നുനില്‍ക്കാന്‍ പാടുപെടുന്നവരാണ് നിലവില്‍ ബിസിനസ് മേഖലയില്‍ പലരും.
നാട്ടില്‍ അവധി ചിലവഴിക്കാനെത്തുന്ന പ്രവാസികളെയാണ് സംഘാടകര്‍ ഏറെയും പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് മത്സരം നടക്കുന്നത് നാദാപുരത്താണെങ്കിലും മത്സരിക്കുന്നത് അബുദാബിയും ഖത്തറും ഒമാനുമൊക്കെയാണ്. പ്രവാസികളുടെ ഇവിടങ്ങളിലെ ബിസിനസ് ഗ്രൂപ്പുകളുടെ പേരിലാണ് ടീമുകളിറങ്ങുന്നത്. നാട്ടിന്‍പുറങ്ങളിലെ പരമ്പരാഗത ക്ലബുകളെ അവഗണിച്ചുകൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കുന്നതിനു പിന്നിലുള്ളത് പ്രവാസികളെ അടുപ്പിക്കുക എന്നതാണെന്ന് പറയപ്പെടുന്നു.  
കൂട്ടായ്മയുടെയും കൂടിച്ചേരലിന്റെയും വേദികളൊരുക്കുമ്പോള്‍ തന്നെ പന്തയക്കാരുടെ പറുദീസ കൂടിയായി മാറുകയാണ് ഈ രംഗം. പതിനായിരങ്ങളാണ് വാതുവയ്പായി ഓരോ കളിയിലും മറിയുന്നത്. ഇവര്‍ കളിക്കാരെ സ്വാധീനിക്കുന്നതായും പരാതിയുണ്ട്.
വിവിധ ടീമുകളിലേക്കു കളിക്കാരെ സപ്ലൈ ചെയ്യുന്ന ലോബികളും സജീവമാണ്. വലിയ തുക കൊടുത്തു താരങ്ങളെ ഒപ്പിക്കാന്‍ ടീമുകള്‍ മത്സരിക്കുമ്പോള്‍ നല്ല വിലപേശല്‍  സാധ്യതയും ഇവര്‍ കണ്ടെത്തുന്നു. തൊട്ടടുത്ത പഞ്ചായത്തുകളില്‍ ഒരേ സമയം കളിനടന്നതും നാടന്‍ കൂട്ടായ്മകളെ അവഗണിക്കുന്നതിനും പിന്നില്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സ്വാര്‍ഥ താല്‍പര്യങ്ങളാണെന്നും പരാതിയുണ്ട്.
മുസ്‌ലിം ലീഗിന്റെ കാരുണ്യ പ്രവത്തനങ്ങളെ മാതൃകയാക്കണമെന്ന ചര്‍ച്ച സി.പി.എമ്മില്‍ ഈയിടെ സജീവമാണ്. അതു പരിഹരിക്കാന്‍ കൂടിയാണ് പാര്‍ട്ടി നാടുനീളെ കായിക മേളകള്‍ സംഘടിപ്പിക്കുന്നതെന്നാണ് പൊതുസംസാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

Saudi-arabia
  •  18 days ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  18 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  18 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  18 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  18 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  18 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  18 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  18 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  18 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  18 days ago