വികലാംഗനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തളിപ്പറമ്പ്: വയോധികനായ വികലാംഗനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക ഷിമോഗ സാഗര്‍ സ്വദേശി ബദരിയ മസ്ജിദ് റോഡില്‍ എന്‍.അഹമ്മദ്(70) ആണ് മരിച്ചത്. എല്ലാ വര്‍ഷവും തളിപ്പറമ്പില്‍ സക്കാത്ത് പിരിവിന് എത്താറുള്ള അഹമ്മദ് 15 ദിവസം മുമ്പാണ് തളിപ്പറമ്പ് ദേശീയ പാതയിലെ അറഫാത്ത് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്.
സാധാരണ രാവിലെ ഉണരാറുള്ള ഇയാള്‍ ഉണരാത്തതിനെ തുടര്‍ന്ന് മുറിയിലെ വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണം കാണാത്തതിനാല്‍ ലോഡ്ജ് അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ പി രാജേഷിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. ബാത്ത്് റൂമിന് സമീപം വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.
ഷിമോഗയിലെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. നബീസയാണ് ഭാര്യ. മുഹമ്മദ് ഹുസൈന്‍, മുഹമ്മദ് താഹിര്‍, നൂര്‍ജഹാന്‍, മുംതാസ് എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."