HOME
DETAILS

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

  
Web Desk
September 26, 2024 | 9:50 AM

Assam Bulldozer Controversy 150 Homes Demolished Amid Ongoing Tensions


ന്യൂഡല്‍ഹി: അനധികൃതമെന്നാരോപിച്ച് വീടുകള്‍ ഇടിച്ചുനിരപ്പാക്കുന്നതിനെതിരായ സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെ അസമില്‍ ബുള്‍ഡോസര്‍ രാജുമായി ഹിമന്തബിശ്വ ശര്‍മ സര്‍ക്കാര്‍. ഗോള്‍പ്പാറ ജില്ലയിലെ കച്ചുതാലി ഗ്രാമത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് 150 ഓളം വീടുകള്‍ തകര്‍ത്തത്.


നേരത്തെ കച്ചുതാലിയില്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച നടപടിയാണ് കഴിഞ്ഞദിവസം വീണ്ടും തുടങ്ങിയത്. വെടിവയ്പ്പില്‍ പ്രദേശത്തുകാരായ ഹൈദര്‍ അലി (22), സുബാഹിര്‍ അലി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. ഇതുകഴിഞ്ഞ് പന്ത്രണ്ടാം ദിവസമാണ് മുസ്!ലിം ഭൂരിപക്ഷപ്രദേശത്ത് അസം പൊലിസ് കുടിയൊഴിപ്പിക്കല്‍ തുടര്‍ന്നത്.

പ്രദേശം ദക്ഷിണ കാംരൂപിലെ ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിജ്ഞാപനപ്രകാരം ഇത്തരം സ്ഥലങ്ങളില്‍ പട്ടികവിഭാഗക്കാര്‍, ഗോത്ര വിഭാഗങ്ങള്‍, ഗൂര്‍ഖകള്‍ തുടങ്ങിയ സംരക്ഷിത വിഭാഗക്കാര്‍ക്ക് മാത്രമെ താമസിക്കാനാകൂ.
നേരത്തെ ഈ മാസം ഒമ്പതിന് രണ്ടുപേരെ വെടിവച്ചുകൊല്ലുന്നതില്‍ കലാശിച്ച ബുള്‍ഡോസര്‍ രാജിനിടെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലാ ഭരണകൂടം 151 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 237 കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശികള്‍ എന്ന് മുദ്ര കുത്തിയും 'ഭൂമി ജിഹാദ്' ആരോപണം ഉന്നയിച്ചുമായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നടപടി.

എന്നാല്‍, ഭരണകൂടത്തിന്റെ ആരോപണം പ്രദേശത്തുകാര്‍ നിഷേധിച്ചിരുന്നു. പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യും മുമ്പ് 1920കളില്‍ തന്നെ കുടിയൊഴിപ്പിക്കപ്പെട്ട പലര്‍ക്കും പട്ടയം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവിധ കേസുകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് സര്‍ക്കാര്‍ നൂറുകണക്കിനാളുകളെ വഴിയാധാരമാക്കിയത്. 2016 മുതല്‍ പ്രദേശത്തുനിന്ന് 10,620 കുടുംബങ്ങളെയാണ് വിവിധ ഘട്ടങ്ങളിലായി ഒഴിപ്പിച്ചത്.

'ബുള്‍ഡോസര്‍ മുസ്‌ലിംവീടുകള്‍ക്കുനേരെ മാത്രം'
ഗുവാഹത്തി: അസം സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി വിവേചനപരമാണെന്ന് ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകന്‍ റിസാവുല്‍ കരീം പറഞ്ഞു. റിസര്‍വ് വനമോ ആദിവാസി മേഖലയോ ആകട്ടെ, മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ബുള്‍ഡോസര്‍ ഓടുന്നത്. ഇവിടെ താമസിക്കുന്നത് മുസ്!ലിംകള്‍ മാത്രമല്ല.മറ്റ് സമുദായക്കരും ഉണ്ട്. എന്നാല്‍ അവരുടെ വീടുകള്‍ ഒഴിവാക്കി മുസ്!ലിം സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് നേരെ മാത്രമാണ് ബുള്‍ഡോസര്‍ ഓടിക്കുന്നതെന്നും ഇതു തികച്ചും വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago