ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും
യമനിലെ ഹൂതി വിമതര്‍ക്ക് റഷ്യ അത്യാധുനിക കപ്പല്‍വേധ മിസൈലുകള്‍ നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഇതിനായി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതായാണ് പുറത്ത് വന്ന വാര്‍ത്തകള്‍. റഷ്യന്‍ നിര്‍മിത സൂപ്പര്‍സോണിക് മിസൈല്‍ യാക്കോന്റ് ആണ് ഹൂതികള്‍ക്ക് ലഭിക്കുക. ഈ മിസൈലുകള്‍ ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. ഹൂതികള്‍ ഇതുവരെ ഉപയോഗിച്ച മിസൈലുകളെക്കാള്‍ പ്രഹരശേഷിയുള്ളതാണിത്.
ഇസ്രായേലിന്റെ ഗാസ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഹൂതികള്‍ ഇസ്രായേലി കപ്പലുകളെ ലക്ഷ്യമാക്കി ആക്രമണം തുടങ്ങിയത്. റഷ്യ ഇതുവരെ ഈ ഇടപാട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ മിസൈല്‍ ഇടപാട് മേഖലയിലെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൂതികളുടെ കൈയില്‍ ഇത്തരം ശക്തിയുള്ള ആയുധങ്ങള്‍ എത്തുന്നത് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്. ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തിന് പിന്നാലെയാണ് ഈ ചര്‍ച്ച് പുരോഗമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മധ്യ ഇസ്റാഈല്‍ ലക്ഷ്യമിട്ടും ഹൂതികള്‍ ഈമാസമാദ്യം മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ബെന്‍ ഗുരിയോന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു തൊട്ടടുത്താണ് മിസൈല്‍ പതിച്ചത്. അതിര്‍ത്തി കടന്നുള്ള ഹൂതി ആക്രമണം ഇസ്റാഈലിനെ തികച്ചും പ്രതിരോധത്തിലാക്കുന്നതായിരുന്നു.
ഇറാൻ നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചർച്ചകൾ ഇറാൻ ഇടനിലക്കാരാണെന്നാണ് റിപ്പോർട്ട്. ഈ ചർച്ചകൾ ഉക്രെയ്നിലെ പാശ്ചാത്യ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു, റഷ്യയിലേക്ക് കൂടുതൽ ആക്രമണം നടത്താൻ ഉക്രെയ്നിനുള്ള പാശ്ചാത്യ പിന്തുണയിൽ നിന്നാണ് ആയുധങ്ങൾ നൽകാനുള്ള റഷ്യൻ താൽപ്പര്യം ജനിച്ചതെന്നാണ് വിലയിരുത്തൽ.
പടിഞ്ഞാറൻ രാജ്യങ്ങൾ ഉക്രെയ്‌നിന് ദീർഘദൂര ആയുധങ്ങൾ നൽകിയാൽ മറ്റ് രാജ്യങ്ങൾക്കും സമാനമായ ആയുധങ്ങൾ റഷ്യ നൽകുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മുമ്പ് പ്രസ്താവിച്ചിരുന്നു.
Reports suggest that Russia is preparing to supply the Houthi rebels in Yemen with advanced Yakont supersonic anti-ship missiles, potentially escalating regional tensions and enhancing their military capabilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."