സി.പി.എം നേതാവിന്റെ വീടിനു നേരെ ബോംബേറ്
താമരശേരി: സി.പി.എം ഏരിയാ കമ്മിറ്റി അംഗം വാടിക്കല്‍ വി. കുഞ്ഞിരാമന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം സ്റ്റീല്‍ ബോംബ് എറിഞ്ഞെങ്കിലും ബോംബ് പൊട്ടാത്തതിനാല് അപകടം ഒഴിവായി.താമരശേരി പൊലിസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.
ആഴ്ചകളായി സി.പി.എം- ബി.ജെ.പി സംഘര്‍ഷം നടക്കുന്ന കയ്യേലിക്കലിനടുത്താണ് ബോംബേറുണ്ടാണ്ടായത്. കോരങ്ങാട് മൂന്നാം തോട് റോഡില്‍ സ്ഥാപിച്ച സ്തൂപവും, ഡി.വൈ.എഫ്.ഐ നാട്ടിയ കൊടിമരവും തകര്ത്തിട്ടുണ്ടണ്ട്. കയ്യേലിക്കല്‍ സി.പി.എം അനുഭാവിയുടെ പെട്ടിക്കട അഗ്നിക്ക് ഇരയാക്കിയിരുന്നു, കൂടാതെ സി.പി.എം നേതാവിന്റെ ബന്ധുവായ പൊലിസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെയും അക്രമം ഉണ്ടണ്ടായിരുന്നു.
പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് സര്‍വ്വ കക്ഷിയോഗം വിളിച്ചു ചേര്‍ക്കുമെന്ന് കാരാട്ട് റസ്സാഖ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."