HOME
DETAILS
MAL
പൊലിസ് ഈ നിലയ്ക്ക് പോയാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകും: വി.എസ്
backup
March 26 2017 | 06:03 AM
തിരുവനന്തപുരം: സര്‍ക്കാര്‍ പൊലിസിനെ കയറൂരി വിടരുതെന്ന് വി.എസ് അച്യുതാനന്ദന്. പൊലിസ് ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും. ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമിതിയിലാണ് വി.എസ് വിമര്‍ശനമുന്നയിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ശാശ്വതമായി തടയാന്‍ നടപടി വേണമെന്നും ഭൂമിയും പാര്‍പ്പിടവും സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി പലപ്രാവശ്യം വിഎസ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."