HOME
DETAILS

മദ്ദള വാദ്യകലയിലെ കുലപതിക്ക് ആദരം

  
backup
May 28, 2018 | 1:58 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%b3-%e0%b4%b5%e0%b4%be%e0%b4%a6%e0%b5%8d%e0%b4%af%e0%b4%95%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%b2%e0%b4%aa%e0%b4%a4


എരുമപ്പെട്ടി: മദ്ദള വാദ്യകലയിലെ കുലപതി നെല്ലുവായ് ശശിയെ ജന്‍മനാട് ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലധികമായി ഈ രംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹത്തെ ശിഷ്യരും നാട്ടുകാരും വാദ്യ പ്രേമികളും ചേര്‍ന്നാണ് ആദരിച്ചത്.
പൊതു സമ്മേളനം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാര്‍ ആദരിക്കപ്പെടുമ്പോള്‍ നാടും സ്വയം ആദരിക്കപ്പെടുന്നുവെന്നും മതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ മാനവികതയുടെ തലങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് കേരളത്തിലെ കലാകാരെന്നും മന്ത്രി പറഞ്ഞു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷയായി. പത്മശ്രീ കലാമണ്ഡലം ഗോപി നെല്ലുവായ് ശശിക്ക് വീര ശൃംഖല സമര്‍പ്പിച്ചു. തന്ത്രി കീഴ് മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ നാരായണന്‍ കീര്‍ത്തിഫലക സമര്‍പ്പണം നടത്തി.
പത്മശ്രീ ഡോ.സുന്ദരമേനോന്‍ പൊന്നാട അണിയിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ കീര്‍ത്തിപത്ര സമര്‍പ്പണം നടത്തി. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉപഹാരം സമര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago