ഒടുവില്‍ ട്രാന്‍സ്ഫോര്‍മറിന് 'ട്രാന്‍സ്ഫര്‍'
നിലമ്പൂര്‍: ടൗണില്‍ മാരിയമ്മന്‍ ദേവീക്ഷേത്രത്തിനു മുന്‍വശത്ത് ഫുട്പാത്തില്‍ തടസമായി സ്ഥിതി ചെയ്തിരുന്ന ട്രാന്‍സ്ഫോര്‍മറിനു ശാപമോക്ഷം. വര്‍ഷങ്ങളായി കാല് നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയില്‍ സ്ഥിതി ചെയ്തിരുന്ന ട്രാന്‍സ്ഫോര്‍മര്‍ കെ.എസ്.ഇ.ബി മാറ്റി സ്ഥാപിച്ചു. ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന് സ്ഥലം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളായി ചര്‍ച്ചകളും മറ്റും നടന്നിരുന്നു. ഒടുവിന് ക്ഷേത്രവക സ്ഥലവും ഫുട് പാത്തിന്റെ ഒരു ഭാഗവും ഉപയോഗിച്ച് കാലുകള്‍ സ്ഥാപിച്ചാണ് പരിഹാരം കണ്ടെത്തിയത്. പുതിയ ട്രാന്‍സ്ഫോര്‍മര്‍ ഉയര്‍ത്തി സ്ഥാപിച്ചതിനാല്‍ ഫുട് പാത്ത് ഉപയോഗത്തിന് തടസമുണ്ടാകില്ല. പഴയ ട്രാന്സ്ഫോര്മന് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ സ്ലാബുകള്‍ മാറ്റി സ്ഥാപിച്ചാല്‍ കാല് നടക്കാര്‍ക്ക് ഗുണകരമാകും. ട്രാന്‍സ് ഫോര്മര് മാറ്റാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി, വിശ്വ ഹിന്ദു പരിഷത്ത്, യുവമോര്‍ച്ച സംഘടനകള്‍ മുമ്പ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."