വല്ലപ്പുഴ പഞ്ചായത്ത് ബജറ്റ് യോഗം: എല്‍.ഡി.എഫ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി
വല്ലപ്പുഴ: പഞ്ചായത്ത് ബജറ്റ് യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ എല്‍.ഡി.എഫ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി. പഞ്ചായത്തിന്റെ വികസത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഫണ്ടുകള്‍, മുടങ്ങിക്കിടക്കുന്ന പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ വായ്പയുടെ മുതലും പലിശയും അടക്കുന്നതിന്ന് വേണ്ടി 2017-18 ബജറ്റില്‍ 57,00,000 രൂപ നീക്കിവെച്ച യു.ഡി.എഫ് ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക് നടത്തിയത്. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ബജറ്റില്‍ ഒന്നും നീക്കിവെക്കാതെയാണ് ഭരണസമിതിയുടെ പിടിപ്പ് കേട് മൂലം ലേലനടപടികള്‍ പോലും നടക്കാതെ പോയ ഷോപ്പിങ് കോംപ്ലക്സിന് വേണ്ടി ഭീമമായ സംഖ്യ നീക്കിവെച്ചിരിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പ് അന്നത്തെ സ്പീക്കര്‍ എന്‍. ശക്തന് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ലേലനടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ അഡ്വാന്‍സ് ഇനത്തില്‍ തന്നെ 56,00,000 രൂപ കിട്ടുമെന്നിരിക്കെ അതിന് തയ്യാറാവാതെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെലവഴിക്കേണ്ട ഫണ്ടാണ് വക മാറ്റി നീക്കിവെച്ചിരിക്കുന്നതെന്ന് മെമ്പര്‍മാര്‍ ആരോപിച്ചു.
ഇറങ്ങിപ്പോക്കിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സാധാരണ ഗതിയില്‍ നബാര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത്തരത്തിലുള്ള ബില്‍ഡിങ്ങുകള്‍ നിര്‍മിക്കുക. എന്നാല്‍ കമ്മീഷന് കൈപ്പറ്റുന്നതിന് വേണ്ടി മുന്‍ ഭരണസമിതി ഉയര്‍ന്ന പലിശ നിരക്കുള്ള കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്പറേഷന് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വായ്പയെടുത്തത്. ഈ കെട്ടിടത്തിലുള്ള റൂമുകളുടെ ലേല നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ആ വരുമാനം കൊണ്ട് ബാധ്യത തീര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."