വ്യവസായ ഭൂപടം തയ്യാറാക്കുന്നു: സംരംഭകര്‍ വിവരം നല്‍കി സഹകരിക്കണമെന്ന്
പാലക്കാട്: സംസ്ഥാനത്തുളള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യവസായ ഭൂപടം തയ്യാറാക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ ജിയോ പോര്‍ട്ടല്‍ പദ്ധതി നടപ്പാക്കുന്നു.
പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.
വ്യവസായ വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരായ വ്യവസായ വികസന ഓഫീസര്‍മാര്‍ വഴിയാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്.
സംരംഭകര്‍ക്കുളള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും വ്യവസായ ക്ലസ്റ്ററുകള്‍ തിരിച്ചറിയുന്നതിനും വകുപ്പിന്റെ നയരൂപവത്കരണത്തിനും സംരംഭകര്‍ നേരിടുന്ന വിഷമങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഈ പ്രൊജക്ട് സഹായിക്കും.
കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ലിക്കേഷന്‍ ഇതിനായി ഉപയോഗിക്കും. വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഉപകരണത്തിന്റെ സഹായത്തോടെ സംരംഭകരെ നേരില്‍ സമീപിച്ച് വിവരശേഖരണം നടത്തി വകുപ്പിന്റെ സര്‍വറിലേക്ക് ഡാറ്റ അപ്‌ലോഡ് ചെയ്യും.
സംരംഭകന്റെ ഫോട്ടോ, ജി.പി.എസ് ഡാറ്റാ സഹിതമാണ് ഇപ്രകാരം ചെയ്യുന്നത്. സംരംഭകര്‍ക്ക് നേരിട്ട് വ്യവസായ വകുപ്പിന്റെ വെബ്‌സൈറ്റായ ശിറൗെേൃ്യ.സലൃമഹമ.ഴീ്.ശി മുഖേന സംരംഭകന്റെ ഡാറ്റ സ്വയം സമര്‍പ്പിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ഇപ്രകാരം ശേഖരിക്കുന്ന ഡാറ്റാ പൊതുജനങ്ങള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ ലഭ്യമാകില്ല. സംരംഭകര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികളും മറ്റ് സേവനങ്ങളും ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തുളള മുഴുവന്‍ സംരംഭകരുടെയും സംരംഭകരുടെ അസോസിയേഷന്റെയും പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ പദ്ധതി വിജയിപ്പിക്കുവാന്‍ കഴിയുകയുളളൂ.
അതിനാല്‍ വ്യവസായ വികസന ഓഫിസര്‍മാര്‍ക്ക് എല്ലാ സഹകരണങ്ങളും സംരംഭകര്‍ നല്‍കണമെന്നും ജനറല്‍ മാനെജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."