HOME
DETAILS

മഴ: നഗരത്തില്‍ രണ്ടിടങ്ങളില്‍ മരം കടപുഴകി

  
backup
May 28, 2018 | 6:03 AM

%e0%b4%ae%e0%b4%b4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99

 

കോഴിക്കോട്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ നഗരത്തില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. വൈകിട്ട് മൂന്ന് മുതലാണ് മഴ പെയ്തു തുടങ്ങിയത്. നഗരത്തിലെ പറോപ്പടി, മലാപ്പറമ്പ് ഭാഗത്ത് നാലു മുതല്‍ ആരംഭിച്ച മഴ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. എന്നാല്‍ തീരദേശത്ത് വൈകിട്ട് അഞ്ചിന് ശേഷം ഇടവിട്ടാണ് മഴ പെയ്തത്.
അതേസമയം ശക്തമായ മഴ കാരണം രണ്ടിടങ്ങളില്‍ തണല്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. കോനാട് ബീച്ച്, കൊട്ടരം റോഡ് എന്നിവിടങ്ങളിലാണ് മരം വീണത്. ഇന്നലെ 8.45 ഓടെയാണ് കോനാട് ബീച്ചിലെ ഫിഷറീസ് വകുപ്പിന്റെ ഓഫിസിന് സമീപത്തുള്ള തണല്‍ മരം കടപുഴകി വീണത്. അരമണിക്കൂറോളം ബീച്ച് റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബീച്ച് ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുനീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൊട്ടാരം റോഡ് അശോകപുരത്ത് സ്വകാര്യ ഫ്‌ളാറ്റിന് സമീപം ഇന്നലെ 9.40 ഓടെയാണ് മരം കടപുഴകിയത്. ബീച്ച് ഫയറില്‍നിന്നു ലീഡിങ് ഫയര്‍മാന്‍ വി.പി അജയന്‍, ഫയര്‍മാന്‍മാരായ കെ.എം ജിഗേഷ്, അജേഷ് ഷര്‍മ, കെ.പി വിപിന്‍, നിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  a day ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  a day ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  a day ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  a day ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  a day ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  a day ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  a day ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  a day ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  a day ago