HOME
DETAILS

നിപാ വൈറസ്: സര്‍വകക്ഷി യോഗങ്ങള്‍ ഇന്ന് ചേരും

  
backup
May 28 2018 | 06:05 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%af%e0%b5%8b-2

 

എടച്ചേരി: സമീപ പ്രദേശങ്ങളില്‍ നിപാ വൈറസ് പനി പടര്‍ന്നു പിടിച്ചതോടെ എടച്ചേരി പഞ്ചായത്തില്‍ മുന്‍കരുതലുകള്‍ ആരംഭിച്ചു.
ഇന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്തിലെ രണ്ടു പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വാര്‍ഡ് അംഗങ്ങളും, കച്ചവടക്കാരും പൊതു പ്രവര്‍ത്തകരും സഹകരിച്ചു.
പനി പടരുന്ന സാഹചര്യത്തില്‍ നാട്ടുകാരെ മുഴുവന്‍ ബോധവാന്മാരാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. ഇന്ന് മൂന്നിന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും, പൊതു പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. പുതിയങ്ങാടി കുനിയില്‍ താഴെ റോഡിനിരുവശവും കെട്ടിക്കിടന്ന മാലിന്യങ്ങള്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ശുചീകരിച്ചു.
കക്കട്ടില്‍: നിപാ ബാധയെ തുടര്‍ന്ന് സ്ത്രീ മരണപ്പെട്ട നരിപ്പറ്റ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കാന്‍ വാര്‍ഡുതല സര്‍വകക്ഷി യോഗങ്ങള്‍ ചേര്‍ന്നു. ഇന്ന് സര്‍വകക്ഷി നേതൃത്വത്തില്‍ ഗൃഹ സമ്പര്‍ക്കം നടത്തും. കല്യാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബന്ധുക്കളെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ കല്യാണിയുടെ വീട്ടിലാണുള്ളത്. സ്ഥിരമായി പ്രഷറിന് ഗുളിക കഴിച്ചിരുന്ന കല്ല്യാണി ഒരുഗുളിക കഴിച്ചിട്ടും തലകറക്കം മാറാത്തതിനെ തുടര്‍ന്ന് കൂടുതല്‍ ഗുളികകള്‍ കഴിച്ചതിനാലാണ് ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഈ മാസം 16ന് മെഡിക്കല്‍ കോളജിലുംഅഡ്മിറ്റാവുന്നത്.
അതേസമയം ഇവരെ പരിചരിച്ചവരെ നിരീക്ഷണത്തിനായി ഇന്നലെ തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ വീടുകളിലേക്ക് തന്നെ പറഞ്ഞയച്ചു.
സംഭവം നടന്ന ഇന്നലെ തന്നെ സര്‍വകക്ഷി ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയതായി പ്രസിഡന്റ് നാരായണി പറഞ്ഞു. കൂടാതെ എല്ലാ വാര്‍ഡുകളിലെയും ജാഗ്രതാസമിതികള്‍ ഇന്നുതന്നെ യോഗംചേര്‍ന്ന് കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  7 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  8 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  8 hours ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  8 hours ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  8 hours ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  9 hours ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  9 hours ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  10 hours ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  10 hours ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  10 hours ago