HOME
DETAILS

ബഹുസ്വരതയെ ഉള്‍ക്കൊള്ളുംവിധം ഇന്ത്യന്‍ ജനാധിപത്യം പുനര്‍നിര്‍വചിക്കണം: കുമാര്‍ സാഹ്നി

  
backup
March 27, 2017 | 9:51 PM

%e0%b4%ac%e0%b4%b9%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a4%e0%b4%af%e0%b5%86-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81


കൊല്ലം: ബഹുസ്വരതയോട് വൈമുഖ്യം കാട്ടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നി അഭിപ്രായപ്പെട്ടു. കേരളാ മീഡിയ അക്കാദമി  കൊല്ലം പ്രസ് ക്ലബിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെ 'ദേശസ്‌നേഹം,ജനാധിപത്യം, മാധ്യമം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാള്‍ വിശ്വസിക്കുന്ന മതം, ദൈവം, രാഷ്ട്രീയം എന്നിവ മാത്രമാണ് ശരിയെന്നും ഇതിനു പുറത്തുള്ളവരെല്ലാം ദേശവിരുദ്ധരാണെന്നുമുള്ള പ്രചാരണം തെറ്റാണ്.
ഇറോം ശര്‍മിളയെപ്പോലെ ഒരു വനിതയ്ക്ക് നീതിക്കായി ദശാബ്ദക്കാലത്തിലധികം സമരം ചെയ്യേണ്ടിവന്ന ഇന്ത്യയില്‍ ജനാധിപത്യത്തെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. എന്നാല്‍ രാജ്യം നേരിടുന്ന ഇത്തരം വെല്ലുവിളികളെ തുറന്നു കാട്ടുന്നതില്‍ മാധ്യമങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കുമാര്‍ സാഹ്നി പറഞ്ഞു.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിച്ചു. മാധ്യമങ്ങള്‍ക്ക് ശക്തമായ നിലപാട് ഉണ്ടായിരുന്നാല്‍ മാത്രമേ ശരിയുടെ ഭാഗത്ത് നിലയുറപ്പിക്കാന്‍ അവയ്ക്ക് സാധിക്കൂവെന്ന അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണിപ്പൂരിലെ ജനാധിപത്യപോരാളി ഇറോം ശര്‍മിളയെ ആദരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മാന്‍ഹോള്‍ സംവിധായിക വിധു വിന്‍സെന്റിനെ അനുമോദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ സെമിനാറിന്റെ മോഡറേറ്ററായി. പി.എം മനോജ്, സെര്‍ജി ആന്റണി, വി.കെ ജോസഫ്, പ്രസ്‌ക്ലബ് പ്രസിഡന്റ് സി വിമല്‍കുമാര്‍, പ്രസ്‌ക്ലബ് സെക്രട്ടി ഡി ജയകൃഷ്ണന്‍, കെ ജി സന്തോഷ്, കെ.ആര്‍ പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago