മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
വളാഞ്ചേരി: മഴക്കാലത്ത് ഡെങ്കി, ചിക്കന്‍ ഗുനിയ, മലമ്പനി, മഞ്ഞപ്പിത്തവും പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ ഡ്രൈ ഡേ ആചരിക്കുകയും ശുചീകരണ പ്രവൃത്തികള്‍ നടത്തുകയും ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. രാമകൃഷ്ണന്‍ അധ്യക്ഷനായി.
കൗണ്‍സിലര്‍മാരായ കെ. ഫാത്തിമ്മക്കുട്ടി,പി.പി ഹമീദ്, ഇ.പി മുഹമ്മദ് യഹ്‌യ, ഹരിദാസന്‍ പി.പി, മൂര്‍ക്കത്ത് മുസ്തഫ, മെഡിക്കല്‍ ഓഫിസര്‍ ജിഷനഹര്‍ മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തോമസ് ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പി.എം പത്മകുമാര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരി സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ യുവജന സംഘടന പ്രവര്‍ത്തകര്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."