HOME
DETAILS

ബജറ്റില്‍ പ്രതീക്ഷ; ശാപമോക്ഷം കാത്ത് പേരാമ്പ്ര മണ്ഡലത്തിലെ റോഡുകള്‍

  
backup
July 01 2016 | 04:07 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b6%e0%b4%be%e0%b4%aa%e0%b4%ae


പേരാമ്പ്ര: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ എട്ടിന് അവതരിപ്പിക്കാനിരിക്കെ പേരാമ്പ്ര മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ക്കു ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയോടെ നാട്ടുകാര്‍. മണ്ഡലത്തിലെ പേരാമ്പ്ര-പയ്യോളി, പേരാമ്പ്ര-ചാനിയംകടവ്, മേപ്പയൂര്‍-നെല്ല്യാടി, അഞ്ചാംപീടിക-അരിക്കുളം തുടങ്ങിയ പ്രധാന റോഡുകളെല്ലാം വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്.
കൂടാതെ നിര്‍ദിഷ്ട പേരാമ്പ്ര ബൈപ്പാസ്, പേരാമ്പ്ര ടൗണില്‍ വിവിധ റോഡുകള്‍ കൂടിച്ചേരുന്ന ജങ്ഷനുകള്‍ വീതികൂട്ടല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കും ഫണ്ട് ലഭിക്കുമെന്നു നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു. ദേശീയപാതയില്‍ ഗതാഗത തടസമുണ്ടാകുമ്പോള്‍ വലിയ ടാങ്കര്‍ ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് പേരാമ്പ്ര- പയ്യോളി, പേരാമ്പ്ര-ചാനിയംകടവ്, മേപ്പയൂര്‍-നെല്ല്യാടി, അഞ്ചാംപീടിക-അരിക്കുളം തുടങ്ങിയ റോഡുകള്‍ വഴിയാണ്. ജില്ലയിലെ പ്രധാന റോഡുകളില്‍ പെട്ടതാണ് ഈ റോഡുകളെല്ലാം. എന്നാല്‍ ഈ റോഡുകളെ സര്‍ക്കാരുകള്‍ എന്നും അവഗണിക്കുകയായിരുന്നു.
കൊടുംവളവുകളും കയറ്റങ്ങളും നിറഞ്ഞ ഈ റോഡുകളുടെ അവസ്ഥ ദയനീയമാണ്. പയ്യോളി റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിന് 25 കോടിയുടെ ബൃഹദ് പദ്ധതി പി.ഡബ്ല്യു.ഡി അധികൃതര്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചിരുന്നു. ഇതു നടപ്പാക്കുന്നതിന് ആവശ്യമായ പണം നബാര്‍ഡില്‍ നിന്നു ലഭിക്കുന്നതിനായി വകുപ്പുതലത്തില്‍ നടപടികളുമുണ്ടായി. എന്നാല്‍, ഭരണതലത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കാതെ വന്നതിനാല്‍ ഇത് പാസാകാതെ പോകുകയായിരുന്നു. പകരം പയ്യോളി മുതല്‍ അട്ടക്കുണ്ട് വരെ പണി നടത്താന്‍ മൂന്നു കോടി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പാസാക്കി. ഈ അഞ്ച് കിലോമീറ്ററോളം ദൂരം പണി തുടങ്ങുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.
അതേസമയം, തകര്‍ന്ന റോഡ് ശരിയാക്കാന്‍ സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കോടി രൂപ അപര്യാപ്തമാണ്. ബാക്കിവരുന്ന പേരാമ്പ്ര വരെയുള്ള 14 കിലോമീറ്ററോളം റോഡിന് ഈ വര്‍ഷം തന്നെ ഫണ്ട് പാസാവേണ്ടതുണ്ട്. ചാനിയംകടവ് റോഡും തകര്‍ന്നിരിക്കുകയാണ്. മണ്ഡലത്തിലെ മറ്റൊരു പ്രധാന റോഡായ മേപ്പയൂര്‍-നെല്ല്യാടി റോഡിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. അഞ്ചാംപീടിക-അരിക്കുളം റോഡിലും ചെങ്കുത്തായ കയറ്റങ്ങളും വളവുകളും കൊണ്ട് യാത്ര ദുഷ്‌കരമാണ്. പേരാമ്പ്ര-പൈതോത്ത്-ചക്കിട്ടപ്പാറ റോഡിനു കഴിഞ്ഞ ഡിസംബറില്‍ യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടര കോടി രൂപ പാസാക്കിയിരുന്നു. അതിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിവരുന്നു.
പേരാമ്പ്രയില്‍ നിന്നു വിജയിച്ച ടി.പി രാമകൃഷ്ണന്‍ സംസ്ഥാന മന്ത്രിസഭയിലെത്തിയതു ജനങ്ങളില്‍ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. ഇതിനുപുറമെ, ഈ റോഡുകളുടെയെല്ലാം നവീകരണം പ്രകടന പത്രികയില്‍ അദ്ദേഹം വാഗ്ദാനം ചെയ്തതുമാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പയ്യോളി റോഡിന് 20 കോടിയുടെയും ചാനിയംകടവ് റോഡിന് 12.5 കോടിയുടെയും പേരാമ്പ്ര ടൗണിലെ വിവിധ ജങ്ഷനുകള്‍ വീതികൂട്ടുന്നതിനായി അഞ്ചു കോടിയുടെയും വിപുലമായ പ്രൊജക്ട് പി.ഡബ്ല്യു.ഡി അധികൃതര്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ, അടിയന്തര പ്രാധാന്യത്തോടെ പേരാമ്പ്ര ബൈപാസ് നിര്‍മിക്കുന്നതിനായും മേപ്പയൂര്‍-നെല്ല്യാടി റോഡും, അഞ്ചാംപീടിക-അരിക്കുളം റോഡും നവീകരിക്കുന്നതിനും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  a month ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  a month ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  a month ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago