HOME
DETAILS
MAL
വിദ്യാഭ്യാസവകുപ്പ് പൊതുപരീക്ഷാ സംവിധാനത്തെ പരിഹസിക്കുന്നു: എസ്.കെ.എസ്.എസ്.എഫ്
backup
March 27 2017 | 22:03 PM
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ പൊതു പരീക്ഷാ സംവിധാനത്തെ പരിഹസിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ആരോപിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതു പരീക്ഷകളില്‍ ഗുരുതരമായ വീഴ്ചകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ 43 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പൊതു പരീക്ഷയില്‍ ആവര്‍ത്തിച്ചു വന്നത് തികച്ചും നിരുത്തരവാദപരമായാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്. സ്വകാര്യ ഏജന്‍സികളും ഗൈഡ് കച്ചവടക്കാരും പൊതു പരീക്ഷാ നടത്തിപ്പുകാരായി മാറിയത് പ്രബുദ്ധരായ കേരളീയര്‍ക്ക് അപമാനകരമാണ്. ഇത്തരം ഗുരുതരമായ വീഴ്ചകള്‍ തിരുത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."