റമദാന്‍: പുട്ടില്‍ വൈവിധ്യമൊരുക്കി സുല്‍ഫിക്കര്‍
കാട്ടാക്കട: റമദാനില്‍ നോമ്പു തുറയ്ക്കായി പുട്ടുകളുടെ വിസ്മയം തീര്‍ത്ത് ആമിന പുട്ടുകടയും സുള്‍ഫിക്കറും. പുട്ടുകഴിയ്ക്കാന്‍ നോമ്പ് അനുഷ്ഠിക്കുന്നവരും അല്ലാത്തവരും എത്തുകയാണ് കുറ്റിച്ചലില്‍.
പുട്ടില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സുള്‍ഫിക്കര്‍ കേരളമാകെ പ്രശസ്തമായത് അരുവിക്കര ഉപതെരഞ്ഞെടുപ്പിലാണ്. അതോടെ പ്രശ്‌സ്തി നേടിയ ആമിന പുട്ടുകട . കുറ്റിച്ചല്‍ പഞ്ചായത്തിലാണ് ആമിന പുട്ടുകട. പുട്ടുകട തുടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ എന്തെങ്കിലും പ്രത്യേകത വേണമെന്ന് ആമിന പുട്ടുകട ഉടമ സുള്‍ഫിക്കര്‍ തീരുമാനിക്കുന്നു. അല്‍പ്പം വ്യത്യാസമുള്ള പുട്ട് തന്നെയാകട്ടെ എന്നു കരുതിയാണ് കട തുടങ്ങിയത് പുട്ട് മാവിനൊപ്പം കാരറ്റ് , പച്ചിലകള്‍, ബീറ്റ് റൂട്ട്, ചോളം എന്നിവ മിക്‌സ ്‌ചെയ്താണ് പുട്ടുകള്‍ ഉണ്ടാക്കിയത്.
അതിനാല്‍ തന്നെ ക്യത്രിമ കളര്‍ ചേര്‍ക്കാതെയുള്ള പുട്ടിന് ആവശ്യക്കാരും കൂടി. അങ്ങനെയാണ് പുട്ടുപേരെടുത്തത്. അരിപ്പുട്ട്, ഗോതമ്പുപുട്ട്, തുടങ്ങി തേന്‍പുട്ട്, പപ്പായപുട്ട്, പച്ചിലപുട്ട്, ബീഫ്പുട്ട്, ഷുഗര്‍ പുട്ട്, കാരറ്റ് പുട്ട്, ചോക്ലേറ്റ് പുട്ട്, ചെമ്മീന്‍പുട്ട്, ചിക്കന്‍പുട്ട്, പെറോട്ടപുട്ട്, ഈന്തപ്പഴ പുട്ട് അങ്ങിനെ നീളുകയാണ് പുട്ടുകള്‍. കുഞ്ഞുങ്ങളെ ആകര്‍ഷിക്കാന്‍ ന്യൂട്ടിമിക്‌സപുട്ടും ബൂസ്റ്റ് പുട്ടും ഹോര്‍ലിക്‌സ് പുട്ടും റെഡിയാണ്. ഏതാണ്ട് 60 പുട്ടുകളാണ് സുള്‍ഫിക്കര്‍ തയാറാക്കുന്നത്. ഇപ്പോള്‍ വിവാഹ സര്‍ക്കാരങ്ങള്‍ക്കു കൂടി പുട്ടുകള്‍ എത്തുന്നതോടെ അവിടെയും തരങ്കമാകുമെന്ന് സുള്‍ഫിക്കര്‍ പറയുന്നു. അതോടൊപ്പം രാഷ്ട്രീയക്കാരേയും പുട്ടുകട വെറുതെ വിടുന്നില്ല.
മൂന്ന് കളര്‍ ചേര്‍ത്ത പൂട്ട് വരുമ്പോള്‍ അത് കോണ്‍ഗ്രസ് പുട്ടാകും. ഔഷധ സമ്പന്നമായ പച്ചിലകള്‍ ചേര്‍ത്ത തയാറാക്കിയ പുട്ടിന് കിട്ടുന്ന പച്ച നിറം ലീഗിന് ഇഷ്ടമായി. ചുവന്ന പുട്ടും കാവി പുട്ടും അധികം മഞ്ഞ നിറമില്ലാത്ത് പുട്ടും ഒരോരുത്തരുടേയുംപ്രിയപ്പെട്ടതായി.
കോണ്‍ഗ്രസുകാര്‍ക്ക് മൂന്ന് നിറങ്ങള്‍ ചേര്‍ത്ത പുട്ട്. സിപിഎമ്മിന് ചെങ്കൊടി പുട്ട്. ബിജെപി ക്ക് കാവി പുട്ട്. മുസ്‌ലിം ലീഗിന് പച്ച പുട്ട്. എന്തിന് വി.എസ്.ഡി.പിയുടെ പതാക നിറത്തിന് വരെ പുട്ട്. ബി.ഡി.ജെ.എസിനു വരെ പുട്ട് നിര്‍മിച്ചു സുള്‍ഫിക്കര്‍.
പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതോ അല്ലെങ്കില്‍ അവരെ പ്രീതിപ്പെടുത്താനോ ഉള്ളതല്ലെന്ന് സുള്‍ഫിക്കര്‍ പറയുന്നു.
മാത്രമല്ല വമ്പന്‍ പുട്ട് തീര്‍ത്ത് സല്‍ക്കാരങ്ങള്‍ക്ക് നിറം പകര്‍ന്നിരിക്കുകയാണ് ആമിന പുട്ടുകട ഇപ്പോള്‍ വിവാഹ വേദികളിലും തരങ്കമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."