HOME
DETAILS
MAL
ലൈംഗിക പീഡനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണം
backup
March 27 2017 | 23:03 PM
തൃക്കരിപ്പൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ലൈംഗിക പീഡനങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂര്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ചന്തേര ഗവ. യു.പി സ്കൂളില്‍ നടന്ന സമ്മേളനം പരിഷത്ത് സംസ്ഥാന സെക്രട്ടറി എ.എം ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.പി രാജന് അധ്യക്ഷനായി. കെ രാധാകൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്, പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രദീപ് കൊടക്കാട്, എം പത്മിനി, കെ പ്രേംരാജ്, ഭരതന് പിലിക്കോട്, കെ സുകുമാരന്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.പി രാജന് (പ്രസിഡന്റ്), കെ രാധാകൃഷ്ണന് (സെക്രട്ടറി), കെ സുകുമാരന്‍ (ട്രഷറര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."