പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍
പുത്തനത്താണി (മലപ്പുറം): സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു. ഈ അധ്യയന വര്‍ഷം നിലവില്‍ വന്ന പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഒമ്പതാം ക്ലാസില്‍ നടപ്പാക്കുന്ന തൊഴില്‍ ഉദ്ഗ്രഥിത പഠനത്തിന് വേണ്ടിയാണിത്. വിദ്യാര്‍ഥികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്ന് ഗ്രൂപ്പുകളിലായി പതിനൊന്ന് തൊഴില്‍ മേഖലകളാണ് പദ്ധതിയിലുള്ളത്. അവയ്‌ക്കെല്ലാം പാഠപുസ്തകങ്ങളും തയാറായി വരുന്നുണ്ട്. കൃഷിയും ധനകാര്യവും നിര്‍മാണ മേഖലയും കൂടാതെ ഇലക്ട്രിക്കല്‍ -ഇലക്ട്രാണിക്‌സ് രംഗവും ഈ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നുണ്ട്.
ആദ്യമായി തിരുവനന്തപുരം കാലടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് റൂം പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ 600 സ്‌കൂളുകളിലെ ക്ലാസ് മുറികളിലാണ് സംവിധാനം ഒരുക്കുന്നത്. കുസാറ്റിന്റെ സഹകരണത്തോടെയാണിത്. ഇലക്ട്രോണിക്‌സ്, വയറിങ്, പ്ലംബിങ്, വുഡ് ഡിസൈനിങ്, ഫാഷന്‍ ടെക്‌നോളജി എന്നിവയ്ക്ക് പുറമേ കൃഷിയിലും പ്രായോഗിക പരിശീലനം നല്‍കാനാണ് ഈ പരിശീലന ക്ലാസ് മുറികള്‍.
ആദ്യഘട്ടത്തില്‍ 600 ക്ലാസ് മുറികളെ ക്രിയേറ്റീവ് കോര്‍ണറുകള്‍ ആക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അടുത്ത വര്‍ഷം പത്താം ക്ലാസിലേക്ക് വ്യാപിപ്പിക്കുന്ന പദ്ധതി കുറ്റമറ്റ രീതിയിലാക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണഘട്ടം കൂടിയാണിതെന്നാണ് വിലയിരുത്തല്‍.
Public schools will introduce vocational training classrooms, launching 600 creative corners to enhance practical skills across various sectors
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."