HOME
DETAILS
MAL
താക്കോല്‍ മോഷ്ടിച്ചെന്നാരോപിച്ച് ക്ഷേത്രം മാനേജര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു
backup
May 29 2018 | 06:05 AM
യമുനാനഗര്‍( ഹരിയാന): അമ്പലത്തിന്റെ താക്കോല്‍ മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രം മാനേജരെ ജനം മര്‍ദ്ദിച്ച് അവശനാക്കി.
യമുനാനഗറിലെ ശനി മന്ദിര്‍ അമ്പലത്തിലാണ് സംഭവം. താക്കോല്‍ മോഷ്ടിച്ചെന്നാരോപിച്ച് മാനേജര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നു ക്ഷേത്രത്തിലെ ജീവനക്കാരിയായ പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ ക്ഷേത്രം അധികാരികള്‍ സംഭവം മൂടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് സംഭവം പുറത്തറിഞ്ഞതും ജനം ഇടപെട്ടതും.
മാനേജരുടെ അടിവസ്ത്രം വലിച്ചൂരിയ ജനക്കൂട്ടം അയാളെ മര്‍ദ്ദിച്ച് അവശനാക്കി.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."