ലോകം സലാഹിനൊപ്പം; ലോകകപ്പിന് തിരിച്ചെത്തിയേക്കും
ഖൈറോ: ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ പരുക്കേറ്റ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരത്തെ പിന്തുണച്ച് കൂടുതല്‍ പേര് രംഗത്ത്. റാമോസിനെ പരിഹസിച്ചുകൊണ്ട് യൂറോപ്യന്‍ ജുഡോ യൂനിയനും രംഗത്തെത്തി. ജുഡോയില്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. പിന്നെ ഈ ഫൗള്‍ കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് യൂറോപ്യന്‍ ജുഡോ യൂനിയന്റെ ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പില്‍ തങ്ങളെ നയിക്കാന്‍ സലാഹ് തിരിച്ചെത്തുമെന്ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കി.
താന്‍ വിശ്രമത്തിലാണെന്നും ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സലാഹ് ട്വിറ്ററില്‍ കുറിച്ചു. ജൂണ്‍ നാലിന് മാത്രമാണ് ഈജിപ്ത് ടീമിനെ പ്രഖ്യാപിക്കുക. അപ്പോഴേക്കും സലാഹിന്റെ പരുക്കുകള്‍ മാറണമെന്നാണ് ഈജിപ്തിന്റെ പ്രാര്‍ഥന. ജൂണ്‍ നാലിന് പ്രഖ്യാപിക്കുന്ന ടീമില്‍ സലാഹും ഇടം പിടിക്കുമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈജിപ്ത് കായിക മന്ത്രി ഖാലിദ് മുഹമ്മദ് ഇല്യാസ് പറഞ്ഞു.
80 വര്‍ഷത്തിനുശേഷം തങ്ങളുടെ ടീം ലോകകപ്പിലേക്ക് യോഗ്യത നേടിയത് മുഹമ്മദ് സലാഹ് ഒറ്റ താരത്തിന്റെ കരുത്തിലായിരുന്നു.
ആ സലാഹില്ലാത്തൊരു ലോകകപ്പ് ഈജിപ്തുകാര്‍ക്ക് ആലോചിക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്. പരുക്ക് മാറുന്നതുവരെ തങ്ങളും സലാഹിന്റെ കൂടെയുണ്ടാകുമെന്ന് ലിവര്‍പൂള്‍ മെഡിക്കല്‍ ടീം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."