നഗരത്തില്‍ പുതിയ ട്രാഫിക്ക് പരിഷ്‌കാരത്തിന് നിര്‍ദേശം പരിഷ്‌കാരം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ സര്‍വിസ് നിര്‍ത്തിവക്കുമെന്ന് ബസുടമകള്‍
കുന്നംകുളം : നഗരത്തില്‍ പുതിയ ട്രാഫിക്ക് പരിഷ്‌കാരത്തിനു നിര്‍ദേശം. നഗരസഭ ചെയര്‍പഴ്‌സണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരിഷ്‌കാരം നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു. പരിഷ്‌കാരം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കുമെന്നു ബസുടമകള്‍ അറിയിച്ചു.
നഗരത്തിലെ ട്രാഫിക്ക് കുരുക്കും ഒപ്പം അപകടങ്ങള്‍ കുറക്കുന്നതിനുമായാണു പുതിയ ട്രാഫിക് നിര്‍ദേശം മുന്നോട്ടു വെക്കുന്നതെന്നായിരുന്നു നഗരസഭ ഭരണസമിതിയുടെ വാദം.
ജനങ്ങളില്‍ നിന്നും നിരന്തരം പരാതി ഉയരുന്ന സാഹചര്യം കണക്കിലെടുത്താണു ആലോചന. ട്രാഫിക് നിയന്ത്രണവുമായി ബന്ധപെട്ടു മുന്നോട്ടു വെക്കുന്ന നിര്‍ദേശം പുതിയതല്ലെന്നും നിലവിലുണ്ടായിരുന്ന നിയന്ത്രണം കാര്യക്ഷമമാക്കുക എന്നതു മാത്രമാണു നിര്‍ദേശമെന്നും ചെയര്‍പഴ്‌സണ്‍ പറഞ്ഞു. നഗരത്തിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്ന താലൂക്ക് യാതാര്‍ഥ്യമായെങ്കിലും ഇവിടേക്കെത്താന്‍ സാധാരണക്കാര്‍ക്കു ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കോടതി, സിവില്‍ സ്‌റ്റേഷന്‍, താലൂക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കക്കാട് പ്രദേശത്തേക്കു നിലവില്‍ ബസ് സര്‍വിസ് ഇല്ല. മുന്‍പു ഇതു വഴി പോയിരുന്ന ബസുകള്‍ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി പട്ടാമ്പി റോഡിലൂടെ നേരെയാണു പോകുന്നത്.
കാട്ടകാമ്പാല്‍, ചിറക്കല്‍, മങ്ങാട് തുടങ്ങിയ ദൈര്‍ഘ്യം കുറഞ്ഞ മേഖലയിലേക്കു സര്‍വിസ് നടത്തുന്ന ബസുകള്‍ യേശുദാസ് റോഡു വഴി തിരിഞ്ഞു കക്കാട് വഴി ഹൈവേയിലേക്കു പ്രവേശിക്കണമെന്നാണു പ്രധാന നിര്‍ദേശം. ഒപ്പം നഗരസഭ, താലൂക്ക് ആശുപത്രി എന്നിവക്കിടിയൂടെ പോകുന്ന വാഹനങ്ങള്‍ അല്‍പം കൂടി മുന്നോട്ട് പോയി മുന്‍പ് സര്‍വിസ് നടത്തിയരുന്നത് പോലെ അലൈഡ് വഴി ഗുരുവായൂര്‍ റോഡിലേക്ക് പ്രവേശിക്കണം. എന്നാല്‍ 20 മിനറ്റ് മാത്രം സമയമുള്ള വാഹനങ്ങള്‍ ഇത്തരത്തില്‍ സര്‍വിസ് നടത്തിയാല്‍ നഗരം കടന്നുപകാന്‍ മാത്രം 15 മിനിറ്റെടുക്കുമെന്നാണ് ബസുടമകളുടെ അഭിപ്രായം.
ഒപ്പം അനിയന്ത്രിതമായി കുതിക്കുന്ന ഡീസല്‍ വിലയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന വ്യാവസായം ഇത്രയും ദൂരം വളഞ്ഞു സര്‍വിസ് നടത്തിയാല്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്നും ബസുകാര്‍ വാദിച്ചു. രാവിലേയും വൈകീട്ടും യേശുദാസ് റോഡ് വഴി ചില ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നും ബസുടമകള്‍ പറഞ്ഞു.
അല്ലാതെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സര്‍വിസ് നിര്‍ത്തിവെക്കുകയും കോടതിയെ സമീപിക്കുമെന്നുമായിരുന്നു ഇവരുടെ വാദം.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സര്‍വിസ് നിയന്ത്രിക്കാനാണ് നിര്‍ദേശമെന്നും ഇത് സംബന്ധിച്ച് വീണ്ടും ചര്‍ച്ച ചെയ്യാമെന്നും നഗരസഭ പറഞ്ഞു. വാഹനങ്ങള്‍ പുതിയ നിര്‍ദ്ധേശം അംഗീകരിക്കുകയും താലൂക്ക് ആസ്ഥാനം വഴി സര്‍വിസ് നടത്തുകയും വേണമെന്ന് തന്നെയാണ് പൊലീസ്, ആര്‍ ടി ഒ, വിവിധ രാഷ്ട്രീ കക്ഷികള്‍ എന്നിവരുടെ നിര്‍ദേശം. ചര്‍ച്ചയില്‍ ഇത് തീരുമാനമാകാത്തതിനാല്‍ അടുത്ത ദിവസം വീണ്ടും ഇത് സംമ്പന്ധിച്ച ്കൂടിയാലോചിക്കാമെന്ന ഉറപ്പിലാണ് യോഗം പിരിഞ്ഞത്.
നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, എസ് ഐ യു. കെ ഷാജഹാന്‍. ജോയന്റ് ആര്‍ടിഒ ടി. എം ഇമ്പ്രാഹിം കുട്ടി. ബസ്സുമ സംഘടനാ നേതാക്കളായ മുജീബ് ഹരി, ഡപ്യൂട്ടി തഹസീല്‍ദാര്‍ എം.കെ കിഷോര്‍, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, നഗരസഭ സ്ഥിരം സമതി അധക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."