സെമിനാര്‍ നടത്തി
ആലുവ : ജനമൈത്രി പൊലിസ് റൂറല്‍ ജില്ല സെമിനാര്‍ നടത്തി . ജനമൈത്രി പൊലീസ് സംവിധാനം കേരളത്തിലെ മുഴുവന്‍ പൊലിസ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ജനമൈത്രി പൊലീസ് സംവിധാനത്തിന്റെ ആവശ്യകതയും പ്രാധാന്യവും സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥക്കും പൊതുജനങ്ങള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനും പൊലിസ് സ്റ്റഷനുകളിള്‍ ജനമൈത്രി സംവിധാനം നടപ്പിലാക്കുന്നതിനോടനുബന്ധിച്ചുമായിരുന്നു സെമിനാര്‍ നടത്തിയത്. പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ നടന്ന പരിപാടി എസ്.ശര്‍മ്മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍ ഐ.പി.എസ് പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തി. വി.ഡി.സതീശന്‍ എം.എല്‍.എ, റോജി.എം.ജോണ് എം.എല്‍.എ , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ , ആലുവ നഗരസഭ ചെയര്‍പേഴ്‌സണ് ലിസി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
റൂറല്‍ ജില്ല പൊലീസ് മേധാവി എ.വി ജോര്‍ജ് സ്വാഗതവും, ജനമൈത്രി പദ്ധതിയുടെ റൂറല്‍ ജില്ല നോഡല്‍ ഓഫിസറായ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.കെ സനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."