എടമുണ്ട-പുതുശ്ശേരി പാടശേഖര പദ്ധതി ഉദ്ഘാടനം ഇന്ന്
നിരവില്‍പുഴ: മണ്ണു പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന എടമുണ്ട-പുതുശ്ശേരി പാടശേഖരം അടിസ്ഥാന സൗകര്യ വികസനം ഗുണഭോക്തൃ സമിതി രൂപീകരണവും ഏകദിന പരിശീലനവും ഇന്ന് രാവിലെ 11ന് വഞ്ഞോട് എ.യു.പി സ്കൂളില്‍ നടക്കും. ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാകും. തുടര്‍ന്ന് ഗുണഭോക്തൃ കമ്മിറ്റിക്കു രൂപം നല്‍കും. നീര്‍വാര്‍ച്ചാ സൗകര്യം നടപ്പിലാക്കുന്നതിനും വെള്ളപ്പൊക്ക കെടുതി ഒഴിവാക്കുന്നതിനും വേണ്ടിയുള്ള അടിസ്ഥാന സൗകര്യവികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാനന്തവാടി കബനി പ്രൊജക്ട് മണ്ണുസംരക്ഷണ അസി. ഡയറക്ടര്‍ വി.ടി. പത്മകുമാര്‍ പദ്ധതി വിശദീകരിക്കും. മണ്ണുസംരക്ഷണ ഓഫീസര്‍ എസ്.ബി ഗോള്‍ഡ, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ായത്തംഗം ഗീത ബാബു, വാര്‍ഡ് മെംബര്‍ ശ്രീജ രാജേഷ്, അബ്ദുല്‍ ഗഫൂര്‍ സംസാരിക്കും. ഉച്ച 12ന് 'മണ്ണ്-ജല-സംരക്ഷണം: എന്തിന്? എന്ന വിഷയത്തിലുള്ള പരിശീലന പരിപാടി വി.ടി പത്മകുമാര്‍ നയിക്കും. രണ്ടിന് 'പാടശേഖരം: അടിസ്ഥാന സൗകര്യ വികസനം' എന്ന വിഷയത്തിലുള്ള പരിശീലന പരിപാടി എസ്.ബി ഗോള്‍ഡ നയിക്കും. ചന്ദ്രബോസ് സംസാരിക്കും. തൊണ്ടര്‍നാട് പഞ്ചായത്തിലെ 5, 6 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 70 ഹെക്ടര്‍ വിസ്തൃതിയുള്ള പദ്ധതി പ്രദേശത്തിലെ ഗുണഭോക്തൃക്കളായ കര്‍ഷകര്‍ പങ്കെടുക്കണമെന്ന് മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍, കബിനി പ്രോജക്ട്, മാനന്തവാടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."