പ്ലാസ്റ്റിക് നിരോധനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന്
കോട്ടയം: ജില്ലയില്‍ നിരോധിച്ചിട്ടുള്ള 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉല്‍പ്പാദനം, വിപണനം, ഉപയോഗം നടക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കലക്ടര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സെക്രട്ടറിമാര്‍ക്ക് നല്‍കിയത്. ജൂലൈ ആദ്യവാരത്തില്‍ കടകള്‍, മത്സ്യ-മാംസ വിപണന സ്ഥലങ്ങളില്‍ സ്‌ക്വാഡ് പരിശോധിക്കണം. പ്ലാസ്റ്റിക് കവറുകളിലെ മൈക്രോണിന്റെ അളവ് പരിശോധിക്കുന്നതിനുള്ള മൈക്രോമീറ്റര്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും വാങ്ങണം. 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പാദനം, വിപണനം, ഉപയോഗം നടത്തുന്നവരില്‍ നിന്നും 5000 രൂപ പിഴ ഈടാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് നിരോധനം സമ്പൂര്‍ണ്ണമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏതു നടപടികളും സ്വീകരിക്കാം. അതിനായി പ്രത്യേക ഉത്തരവുകള്‍ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."