ജയിലുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: ജയിലുകളില്‍ സുരക്ഷയും വൃത്തിയും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡി.ജി.പിമാര്‍ക്കും എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പട്ടിരിക്കുന്നത്.
ജയിലുകളില്‍ വൈറസ് ബാധയുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കോടതിയില്‍ ഹാജരാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് തടവുകാരെ പുറത്തുകൊണ്ടുപോകുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. തടവുകാരെ പരമാവധി അകലത്തില്‍ പാര്‍പ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി പുനിയ സലീല ശ്രീവാസ്തവ എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ജയിലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. പകരം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തടവുകാരുമായി ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും സംസാരിക്കാനുള്ള സൗകര്യമൊരുക്കാവുന്നതാണ്. തടവുകാര്‍ക്ക് കൈകഴുകാനുള്ള സൗകര്യമൊരുക്കണം. വിഡിയോ കോണ്‍ഫറന്‍സിങ് വഴി തടവുകാരെ കോടതിയില്‍ ഹാജരാക്കാനുള്ള സൗകര്യം പലയിടത്തും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഈ സൗകര്യമില്ലാത്ത ജയിലുകള്‍ അതിനായുളള സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവരെ സമീപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."