നിര്‍മാണം പൂര്‍ത്തിയായില്ല: കരിങ്ങോള്‍ച്ചിറ പാലം നാട്ടുകാര്‍ ഉദ്ഘാടനം നടത്തി
മാള: കരാറുകാരന്റെ നിര്‍മാണ കാലാവധി കഴിഞ്ഞതോടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കരിങ്ങോള്‍ച്ചിറ പാലത്തിനു നാട്ടുകാര്‍ ജനകീയ ഉദ്ഘാടനം നടത്തി .
2010ല്‍ നിര്‍മാണം തുടങ്ങിയ കരിങ്ങോള്‍ചിറ പാലം അപ്രോച്ച് റോഡ് എട്ടു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജനകീയ ഉദ്ഘാടനം നടത്തിയത്.
പ്രദേശവാസിയായ അപ്പുക്കുട്ടനാണു കരിങ്ങോള്‍ച്ചിറ സ്ലൂയിസ് കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് .
തീര്‍ത്തും അപകടാവസ്ഥയിലായ പഴയ പാലത്തിന് പകരം പുതിയ പാലത്തിലൂടെ നാട്ടുകാര്‍ ഗതാഗതം വഴിതിരിച്ചുവിട്ട് ജനങ്ങള്‍ക്ക് അപകട ഭീഷണിയില്ലാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കി.
ഇതുവരെയും ഏതു നിമിഷവും തകരാവുന്ന പഴയ പാലത്തിലൂടെയാണു ജനങ്ങള്‍ സഞ്ചരിച്ചിരുന്നത്.
ഇനി ഏകദേശം 10 ലക്ഷം രൂപയില്‍ താഴെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ മാത്രമേ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ടു ബാക്കി നില്‍ക്കുന്നുള്ളൂ.
എന്നാല്‍ കരാറുകാരന്റെ കാലാവധി ഇന്നലെയോടുകൂടി അവസാനിച്ചതിനാല്‍ ഇനി പുതിയ ടെന്‍ഡറിലൂടെ കരാറുകാരനെ കണ്ടെത്തണം.
ഇതു പാലം നിര്‍മാണം അനന്തമായി നീളാന്‍ കാരണമാകും. ഇതിനിടയില്‍ രണ്ടു കോടി രൂപയ്ക്കു ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച കരിങ്ങോള്‍ചിറ സ്ലൂയിസ് കം ബ്രിഡ്ജിന്റെ സ്ലൂയിസ് സംവിധാനം ഒഴിവാക്കി നിര്‍മിക്കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നും പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സ്ലൂയിസ് സംവിധാനമില്ലാതെ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കില്ലെന്നും അതിനുവേണ്ടി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കരിങ്ങോള്‍ച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ പുത്തന്‍ചിറ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഐ നിസാര്‍ അധ്യക്ഷനായി .
കൂട്ടായ്മ പ്രസിഡന്റ്് സാലി സജീര്‍ , വൈസ് പ്രസിഡന്റ്് സനാതനന്‍ മേനോന്‍, രവീന്ദ്രന്‍ തെക്കേടത്ത്, അബ്ദുല്‍മജീദ് , വിജയന്‍ പിണ്ടാണി, സി.എം റിയാസ് , അഷ്‌റഫ് വൈപ്പിന്‍ കാട്ടില്‍ , ശങ്കരന്‍കുട്ടിമേനോന്‍, അന്‍സാര്‍, ശശി കൊമ്പത്തുകടവ് സംസാരിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."