അനിശ്ചിതകാല ചരക്കുവാഹന പണിമുടക്ക് ഇന്നു മുതല്‍
കൊച്ചി: അനിശ്ചിതകാല ചരക്കുവാഹന പണിമുടക്ക് ഇന്നുമുതല്‍. കോ-ഓഡിനേഷന്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കള്‍സ് ഓര്‍ഗനൈസേഷന്‍സിന്റെ (സി.എം.ഒ) നേതൃത്വത്തിലാണ് സംസ്ഥാനത്ത് ചരക്കുവാഹനങ്ങള്‍ പണിമുടക്കിലുള്ളത്. ലോറികള്‍, മിനിലോറികള്‍, ടിപ്പറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍, ഗ്യാസ് സിലിണ്ടര്‍ കാര്യേജ് ലോറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചരക്കുവാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.
ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. സ്പീഡ് ഗവര്‍ണര്‍ നിയമം പിന്‍വലിക്കുക, ട്രോള്‍ നിരക്കിലെ ക്രമാധീതവര്ധനയും പിരിവും അവസാനിപ്പിക്കുക, ആര്.ടി ഓഫിസുകളിലെ ഫീസ് വര്‍ധനകള്‍ പിന്‍വലിക്കുക, നിര്‍മാണ വസ്തുക്കളായ മണല്‍, ചെങ്കല്ല്, കരിങ്കല്ല്, വെട്ടുകല്ല്, ചുവന്ന മണ്ണ് എന്നിവയ്ക്കു കടത്തുപാസ് അനുവദിക്കുന്നതിനുള്ള സമഗ്രനിയമം നടപ്പില്‍വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."