HOME
DETAILS
MAL
ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍
December 10, 2024 | 3:16 PM
മലപ്പുറം: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി കൊട്ടത്തറ സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ വിവേക് (31) ആണ് അറസ്റ്റിലായത്. ഷെയര്‍ചാറ്റ് എന്ന സാമൂഹിക മാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയുടെ നാലേകാല്‍ പവന്റെ മാലയാണ് ഇയാള്‍ കവർന്നത്.
സ്വര്‍ണ്ണ മാല കൈക്കലാക്കിയ ശേഷം ഇയാള്‍ യുവതിയുടെ കണ്ണില്‍പ്പെടാതെ മുങ്ങി നടക്കുകയായിരുന്നു. വിവേക് സ്വര്‍ണ്ണം വിറ്റശേഷം ആ പണം ഉപയോഗിച്ച് തിരൂരങ്ങാടിയിലെ ലോഡ്ജില്‍ മുറിയെടുത്ത് സുഖജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ചെട്ടിപ്പടിയിലെ സ്വര്‍ണ്ണക്കടയില്‍ വിറ്റ കാര്യം ഇയാള്‍ പറഞ്ഞത്. പൊലിസ് ചെട്ടിപ്പടിയിലെ ജ്വല്ലറിയില്‍ എത്തി മാല വീണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."