HOME
DETAILS

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

  
December 10, 2024 | 4:36 PM

Riyadh Metro Enhances Security with 10000 CCTV Cameras

റിയാദ്: റിയാദ് മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിനായി 10,000 ആധുനിക ക്യാമറകൾ സ്ഥാപിച്ചു. റിയാദ് മെട്രോയിലെ മുഴുവൻ ട്രെയിനുകളിലും ഇത്രയും ക്യാമറകൾ ഉൾപ്പെടുന്ന സംയോജിത നിരീക്ഷണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ സുരക്ഷ നിലനിർത്താനും പൊതുഗതാഗത ശൃംഖല സ്ഥാപനങ്ങളും ട്രെയിനുകളും സംരക്ഷിക്കാനും വേണ്ടിയാണ് ക്യാമരകൾ സ്ഥാപിച്ചിട്ടുള്ളത്. ഞായറാഴ്ച മുതൽ ബ്ലൂ ലൈനിലെ ഡോ. സുലൈമാൻ അൽഹബീബ് സ്റ്റേഷൻ തുറക്കുകയും ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുള്ളതായി വൃത്തങ്ങൾ അറിയിച്ചു.

റിയാദ് മെട്രോ പദ്ധതിയിലെ ആറ് റൂട്ടുകളിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. പർപ്പിൾ, യെല്ലോ, ബ്ലൂ എന്നി ലൈനുകളിലാണ് ഇപ്പോൾ സർവിസ് ആരംഭിച്ചിരിക്കുന്നത്. യാദ്-ഖസീം റോഡിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (കെ.എ.എഫ്.ഡി) സ്റ്റേഷനിൽ നിന്നാണ് ആറ് ലൈനുകളും പുറപ്പെടുന്നത്. നാല് പ്രധാന സ്റ്റേഷനുകളിലെ പ്രധാന ഹബ്ബ് ഇതാണ്. 

അവശേഷിക്കുന്ന മൂന്ന് റൂട്ടുകളിൽ ഒരു മാസത്തിനുള്ളിൽ സർവിസ് ആരംഭിക്കും. ഡിസംബർ 15-ന് കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈനും കിങ് അബ്ദുൽ അസീസ് റോഡിനരികിലൂടെ കടന്നുപോകുന്ന ഗ്രീൻ ലൈനും പ്രവർത്തനമാരംഭിക്കും. അൽമദീന മുനവ്വറ റോഡിലെ ഓറഞ്ച് ലൈൻ 2025 ജനുവരി അഞ്ചിന് പ്രവർത്തനം തുടങ്ങും. ആറ് ട്രെയിൻ ട്രാക്കുകളും പ്രവർത്തിപ്പിക്കുന്നതോടെ പദ്ധതി പൂർത്തിയാവും.

Riyadh Metro has strengthened its security measures by installing a network of 10,000 CCTV cameras to monitor passengers and ensure a safe travel experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  2 minutes ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  an hour ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  an hour ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  an hour ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  2 hours ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  2 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  2 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  3 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  4 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  4 hours ago