HOME
DETAILS

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇക്ക്  അഞ്ചാം സ്ഥാനം, അഭിനന്ദിച്ച് യുഎൻ

  
December 10, 2024 | 2:13 PM

UAE Ranked 5th Globally for Infrastructure Development Praised by UN

അബൂദബി: യുഎഇയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരത്തെ അഭിനന്ദിച്ച് യുഎൻ. അതേസമയം ഈ വിഭാഗത്തിൽ, സമാന ജിഡിപിയുള്ള രാജ്യങ്ങളിൽ അഞ്ചാം സ്‌ഥാനത്താണ് യുഎഇ. 156 രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്മെൻ്റ് ഓർഗനൈസേഷൻ റിപ്പോർട്ട് തയാറാക്കിയത്.

10,000 കോടി ഡോളറിനും ഒരു ട്രില്യൻ ഡോളറിനുമിടയിൽ ജിഡിപിയുള്ള രാജ്യങ്ങളെ താരതമ്യം ചെയ്‌തപ്പോൾ യുഎഇക്ക് മുന്നിലുള്ളത് സ്വിറ്റ്‌സർലൻഡ്, ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക, സ്‌ലൊവാക്യ തുടങ്ങിയ രാജ്യങ്ങളാണ്. റിപ്പോർട്ട് 2022ലെ സൂചികയിൽ 11-ാം സ്ഥാനത്തായിരുന്ന യുഎഇയുടെ കുതിപ്പാണ് വ്യക്തമാക്കുന്നതെന്ന് വ്യവസായ, നൂതനസാങ്കേതിക മന്ത്രി ഡോ.സുൽത്താൻ അൽ ജാബർ വ്യക്തമാക്കി.

'യുഎഇയിലെ അടിസ്‌ഥാന സൗകര്യങ്ങൾ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെ ഉദാഹരണമാണ്. വ്യവസായ മേഖലയിലെ കാര്യക്ഷമത, മത്സരക്ഷമത, ഉൽപാദനക്ഷമത തുടങ്ങിയവയാണ് രാജ്യത്തെ മികച്ച റാങ്കിലേക്കു നയിച്ചത്. ഇതു വരും കാലങ്ങളിൽ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1 ട്രില്യൻ ഡോളറിൽ കൂടുതൽ ജിഡിപിയുള്ള എക്സ്എൽ വിഭാഗം രാജ്യങ്ങളിൽ 16-ാം സ്‌ഥാനത്താണ് സഊദി. ഈ വിഭാഗത്തിൽ ഉയർന്ന നിലവാരം പാലിക്കുന്ന മറ്റൊരു രാജ്യമാണ് ചൈന. ഫ്രാൻസ്, ജർമനി, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.

The UAE has been ranked 5th globally for its high-quality infrastructure development, receiving praise from the United Nations for its achievements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

Kerala
  •  15 hours ago
No Image

ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും

Kerala
  •  15 hours ago
No Image

എസ്.എം.എഫ് മഹല്ല് സാരഥി സംഗമവും 100 ഭവന സമർപ്പണവും നാളെ ഉള്ള്യേരിയിൽ

Kerala
  •  15 hours ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ പ്രൗഢ തുടക്കം

Kerala
  •  15 hours ago
No Image

സംസ്ഥാന ബജറ്റ്; റബർ കർഷകർക്ക് അമർഷം

Kerala
  •  16 hours ago
No Image

കശുവണ്ടി മേഖലയില്‍ പ്രഖ്യാപനപ്പെരുമഴ; കണക്കിലെ കളിയില്‍ മാത്രം ഒതുങ്ങുന്ന പുനരുജ്ജീവന പാക്കേജുകള്‍

Kerala
  •  16 hours ago
No Image

എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ നിന്ന് 9,868 പേർ കൂടി പുറത്ത്

Kerala
  •  16 hours ago
No Image

അത്ഭുതക്കാഴ്ചകളുമായി ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം; പ്രവേശനം നാളെ മുതൽ

Kerala
  •  16 hours ago
No Image

പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  16 hours ago
No Image

എസ്ഐആർ പേര് ചേർക്കലും ഒഴിവാക്കലും; അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Kerala
  •  17 hours ago