HOME
DETAILS

കൈക്കൂലി കേസ് അന്വേഷണം ചങ്ങനാശ്ശേരി ഡിവൈ.എസ്.പിക്ക് കൈമാറി

  
backup
June 01, 2018 | 9:12 PM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%9a


കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലിസുകാര്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ചങ്ങനാശ്ശേരി ഡിവൈ.എസ്.പിക്ക് കൈമാറി.
നിലവില്‍ കേസന്വേഷിക്കുന്ന ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയെ മാറ്റിയാണ് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. ശ്രീകുമാറിന് അന്വേഷണച്ചുമതല നല്‍കിയത്. കേസിലെ മുഖ്യപ്രതിയായ സാനു ചാക്കോയില്‍നിന്ന് എ.എസ്.ഐ ബിജുവും പോലിസ് ഡ്രൈവര്‍ അജയകുമാറും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ഇവര്‍ കൈക്കൂലി വാങ്ങിയെന്ന് കാട്ടി പരാതി നല്‍കിയത് ഗിരീഷ് പി. സാരഥിയായിരുന്നു.
പരാതിക്കാരന്‍തന്നെ കേസന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, കെവിന്റെ കൊലപാതകക്കേസ് അന്വേഷണസംഘത്തില്‍ ഡിവൈ.എസ്.പി ഗിരീഷ് തുടരും.
അതേസമയം, കെവിന്‍ കൊലക്കേസില്‍ പ്രധാന പ്രതി സാനുവടക്കം ഒന്‍പതുപേരാണ് പൊലിസിന്റെ പിടിയിലുള്ളത്. ബാക്കിയുള്ള അഞ്ചുപേര്‍ക്കായി പൊലിസ് അന്വേഷണം ഉര്‍ജിതമാക്കിയിരിക്കുകയാണ്.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാനു ചാക്കോ, നിയാസ്‌മോന്‍, ഇഷാന്‍, റിയാസ്, ചാക്കോ ജോണ്‍, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറോം എന്നിവരാണ് പിടിയിലായത്. നീനുവിന്റെ മാതാവ് രഹ്‌ന, റമീസ്, ഫസല്‍, ഷാനു, ഷിനു എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
മുഖ്യപ്രതി സാനുവിന്റെ മാതാവ് രഹ്‌ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്നതിന് മുന്‍പ് രഹ്‌നയെ കണ്ടെത്താനാണ് പൊലിസ് നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago