കുത്തിവെപ്പ്: ബോധവത്കരണവുമായി മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം
മഞ്ചേരി: കുത്തിവെപ്പെടുക്കുന്നതില് വിമുഖത കാണിക്കുന്നവരിലേക്കു ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മഞ്ചേരി മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം . കമ്യൂണിറ്റി മെഡിസിന് വിഭാഗം എച്ച് ഒ.ഡി ഡോ.ഷൈറുഫിലിപ്പ്, ഡോ. ഷാഹുല്‍ഹമീദ് , നൗഷാദ് കൊളക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലാണു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്.
കഴിഞ്ഞ ദിവസം വള്ളിക്കുന്നു പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് വ്യക്തികളെ നേരില്‍കണ്ടു കുത്തിവെപ്പ് എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഇതുവരെ കുത്തിവെപ്പെടുക്കാത്തവരും ഭാഗികമായി കുത്തിവെപ്പ് എടുത്തവരുമായി നൂറുകണക്കിനു കുട്ടികള്‍ പഞ്ചായത്തിലുണ്ടെന്നു സംഘം വിലയിരുത്തി. ഡിഫ്തീരിയ പോലുള്ള രോഗങ്ങളെക്കുറിച്ചും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനെക്കുറിച്ചും മെഡിക്കല്‍ സംഘം വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരിച്ചു. ഇതേത്തുടര്‍ന്നു കുത്തിവെപ്പെടുക്കാന്‍ സന്നദ്ധത അറിയിച്ചു നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവരും മെഡിക്കല്‍ സംഘത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."